ADVERTISEMENT

കോഴിക്കോട്∙ റോഡ് തകർന്നതിനെ തുടർന്ന് ബസ് ഗതാഗതം നിലച്ച തണ്ണീർപ്പന്തൽ - മാവിളിക്കടവ് റോഡിൽ ബസ് ഉടമകളുടെ നേതൃത്വത്തിൽ കുഴി അടയ്ക്കുന്നത് നാട്ടുകാർ ചിലർ തടഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞാണ് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയും രണ്ടു ലോറിയിൽ ക്വാറി വേയ്സ്റ്റുമായി എത്തി കുഴികൾ നികത്തി ഗതാഗതത്തിനായി സൗകര്യം ഒരുക്കിയത്. എന്നാൽ വിവരം അറിഞ്ഞു ചിലർ ലോറിയും മണ്ണുമാന്തിയും തടഞ്ഞു. റോഡ് പൂർണമായും അറ്റകുറ്റപ്പണി നടത്തി വാഹനം ഓടിയാൽ മതിയെന്നാണ് ആവശ്യം.

ഇതേ തുടർന്ന് കൂടുതൽ ലോറിയിൽ പാറപ്പൊടിയും മെറ്റലും കൊണ്ടുവരുന്നത് ബസ് ഉടമകൾ നിർത്തി. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തി.കഴിഞ്ഞ ഒരാഴ്ചയായി ഈ റൂട്ടിൽ പൂർണമായും ഗതാഗതം നിലച്ചതാണ്. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന 123 ബസുകൾ 15 കിലോമീറ്റർ അധികം യാത്ര ചെയ്താണ് സർവീസ് നടത്തുന്നത്. അധികച്ചെലവു വരുന്ന സാഹചര്യത്തിൽ തുടർന്നു സർവീസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ.അസോസിയേഷൻ ഭാരവാഹികളായ സുരേഷ് വാകയാട്, എം.എസ്.സജു, മനോജ് യുണൈറ്റഡ്, സന്തോഷ് സോപാനം എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com