ADVERTISEMENT

താമരശ്ശേരി∙ പഞ്ചായത്ത് കാരാടിയിൽ നിർമിച്ച പുതിയ ബസ് സ്റ്റാൻ‍ഡിൽ രാവിലെയും വൈകിട്ടും ബസ് കയറാത്തതു യാത്രക്കാരെ വട്ടം കറക്കുന്നു. വിവിധയിടങ്ങളിൽ നിന്നു സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ അവിടെ  കാത്തിരുന്നു മടുത്തു ദേശീയപാതയിൽ ഇറങ്ങി ബസ് കയറേണ്ട സ്ഥിതി. രാവിലെ 8നു േശഷം വഴിപാടു പോലെ കയറിയിറങ്ങുന്ന ബസുകൾ വൈകിട്ട് ആറോടെ സ്റ്റാൻഡ് കയ്യൊഴിയും. 

ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങൾ വൈകിട്ട് അടച്ച് വീട്ടിൽ പോകണ്ട അവസ്ഥയിലാണ് വ്യാപാരികൾ. നിലവിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസി ഓർഡിനറി ബസുകളും മാത്രമാണ് ഈ സ്റ്റാൻഡിൽ കയറുന്നത്. കെഎസ്ആർടിസി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് തുടങ്ങിയ ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ ദീർഘദൂര യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് ലഗേജും മറ്റുമായി ദേശീയ പാതയോരത്ത് എത്തി കാത്തനിൽക്കേണ്ടി വരുന്നു. എന്നാൽ, സ്വകാര്യ ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറി നിറയെ യാത്രക്കാരുമായി പോവുകയും ചെയ്യും. 

കോഴിക്കോട് വയനാട് ദേശീയപാതയിലെ മീനങ്ങാടി, ഈങ്ങാപ്പുഴ, കൊടുവള്ളി  ബസ് സ്റ്റാൻഡുകളോട് കെഎസ്ആർടി ഫസാറ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകൾ കാണിക്കുന്ന അവഗണന ഫലത്തിൽ സ്വകാര്യ ദീർഘദൂര സർവീസുകൾക്ക് ഗുണകരമായി. താമരശ്ശേരി പുതിയ സ്റ്റാൻഡിനോട് ചേർന്നുള്ള കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞ് എത്തുന്ന ബസുകൾ രാത്രി നിർത്തിയിടാൻ മാത്രമാണ് ഈ ബസ് സ്റ്റാൻഡ് ഇപ്പോൾ ഉപയോഗിക്കുന്നത്.രാത്രി എട്ടു വരെ  പൊലീസ് ട്രാഫിക് ഡ്യൂട്ടിൽ ഉണ്ടാവാറുണ്ടെങ്കിലും അതുവരെ പോലും ബസുകൾ സ്റ്റാൻഡിൽ കയറാതെ ദേശീയപാതയിലൂടെ പോകുന്നതു നോക്കിനിൽക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നതെന്ന് നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com