ശങ്കരവയലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു
Mail This Article
×
കോഴിക്കോട്∙ കൂരാച്ചുണ്ട് പഞ്ചായത്തിലെ ശങ്കരവയലിൽ വീട്ടുമുറ്റത്ത് വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ചൊവാഴ്ച പുലർച്ച പുനത്തിൽ ഹമീദിന്റെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പഞ്ചായത്തിന്റെ എംപാനൽ ഷൂട്ടർ കുരിശുംമൂട്ടിൽ ബേബിയാണ് പന്നിയെ വെടിവച്ചത്. മെമ്പർ വിൽസൺ പാത്തിച്ചാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ കിണറ്റിൽ നിന്നും പന്നിയെ കരയ്ക്ക് എത്തിച്ചു.
ശങ്കരവയൽ മേഖലയിൽ സ്വകാര്യ ഭൂമിയിലെ കാട് വെട്ടാത്തതിനാൽ കാട്ടുപന്നികൾ പെരുകുകയാണ്. സമീപത്തെ മറ്റൊരു കിണറ്റിൽ മാസങ്ങൾക്ക് മുൻപ് പന്നി വീണിരുന്നു. സ്വകാര്യ ഭൂമിയിലെ കാട് വെട്ടി മാറ്റാൻ പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.