ADVERTISEMENT

പേരാമ്പ്ര ∙ കനത്ത മഴയും ചുഴലിക്കാറ്റും. മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ വൻ നാശനഷ്ടം. മുയിപ്പോത്ത് യുപി സ്കൂളിനു മുകളിൽ മാവ് മുറിഞ്ഞു വീണു മേൽക്കൂര തകർന്നു. സ്കൂൾ വിട്ട ശേഷമായതിനാൽ വൻ അപകടം ഒഴിവായി. മുയിപ്പോത്ത് ടൗണിനു സമീപം മരം മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങി. 

അരിക്കുളത്ത് ശക്തമായ കാറ്റിൽ വാകമേളി പാറേമ്മൽ രാമന്റെ വീടിന് മുകളിൽ പ്ലാവ് വീണു വീട് തകർന്ന നിലയിൽ.
അരിക്കുളത്ത് ശക്തമായ കാറ്റിൽ വാകമേളി പാറേമ്മൽ രാമന്റെ വീടിന് മുകളിൽ പ്ലാവ് വീണു വീട് തകർന്ന നിലയിൽ.

പാലോടിത്താഴെ കാവിനു സമീപം 11 കെവി ലൈനിൽ മരം വീണ് വൈദ്യുതി തകരാറിലായി. എരവട്ടൂർ ആനേരിക്കുന്ന് കാമ്പ്രത്ത് രാജന്റെ തൊഴുത്തിനു മുകളിൽ മരം വീണു തകർന്നു. തൊഴുത്തിനു മുകളിൽ തെങ്ങും മാവും പ്ലാവും ഒരുമിച്ചാണ് കടപുഴകി വീണത്. പശുക്കൾ തൊഴുത്തിനു പുറത്ത് ആയതിനാൽ രക്ഷപ്പെട്ടു.


പാലക്കുളം തട്ടാരി കൃഷ്ണന്റെ വീടിനു മുകളിൽ കാറ്റിൽ തെങ്ങ് വീണ നിലയിൽ
പാലക്കുളം തട്ടാരി കൃഷ്ണന്റെ വീടിനു മുകളിൽ കാറ്റിൽ തെങ്ങ് വീണ നിലയിൽ

ആനേരിക്കുന്ന് ട്രാൻസ്ഫോമറിനു സമീപം മരം വൈദ്യുതി ലൈനിൽ വീണു ലൈൻ തകർന്നു. കൂടത്തിൽ മീത്തൽ ചന്ദ്രന്റെ വീടിന്റെ മുറ്റത്തും മരം മുറിഞ്ഞു വീണു. വടകര ചാനിയം കടവ് റോഡിൽ പന്നിമുക്ക് ചെറുവോട്ട് താഴെ മരം മുറിഞ്ഞു വീണു വൈദ്യുതി ലൈൻ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com