ADVERTISEMENT

കോഴിക്കോട്∙ കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു റോയൽ റണ്ണേഴ്സ് ക്ലബ്‌ കോഴിക്കോടും 122 ഇൻഫന്ററി ബറ്റാലിയൻ ടെറിട്ടോരിയൽ ആർമിയും സംയുക്തമായി വീര ജവാന്മാർക് ആദരവ് അർപ്പിച്ചു കൂട്ടയോട്ടം നടത്തി. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ രാവിലെ 6ന് ലെഫ്റ്റനന്റ് കേണൽ എസ്.വിശ്വനാഥൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഭാരതത്തിന്റെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

ഇന്ത്യൻ ആർമി , എൻസിസി, പൊലീസ്, റോയൽ റണ്ണേഴ്സ് ക്ലബ്‌ എന്നിവരെ പ്രതിനിധീകരിച്ചു ഇരുന്നൂറ്റൻപതോളം പേർ പങ്കെടുത്തു. തുടർന്നു കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വീര ജവാന്മാർ  സഞ്ജിത്, മനോജ്‌ എന്നിവരെയും വിമുക്തഭടൻ മാത്യുവിനെയും ലഫ്റ്റനന്റ് കേണൽ S. വിശ്വനാഥനും സുബൈദർ മേജർ മധു സുധാകരനും  റോയൽ റണ്ണേഴ്സ് ഭാരവാഹികൾക്കൊപ്പം ചേർന്ന് ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com