ADVERTISEMENT

കോഴിക്കോട്∙ മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് റോഡിലെ കുഴികൾ അടയ്ക്കാൻ നടപടികളാരംഭിച്ചു. ദേശീയ പാതയുടെ ഭാഗമായ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിൽ ഇംഗ്ലീഷ് പള്ളിക്കു സമീപത്തുനിന്ന് എരഞ്ഞിപ്പാലം ജംക്‌ഷൻ വരെയാണ് ഇന്നലെ ആദ്യഘട്ടം അറ്റകുറ്റപ്പണികൾ ‍നടത്തിയത്. ടാർ മിശ്രിതം ഉപയോഗിച്ചാണ് കുഴികൾ അടച്ചത്. വലിയ കുഴികളിൽ ആദ്യഘട്ട അറ്റകുറ്റപ്പണികളാണ് ഇന്നലെ നടത്തിയത്. ഇന്ന് ഇവയിൽ ടാർ മിശ്രിതം ഉപയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കും. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് പലയിടത്തും കുഴികൾ രൂപപ്പെട്ടത്.

പൈപ്പ് സ്ഥാപിക്കാനയി ജല അതോറിറ്റിയെടുത്ത കുഴികൾ മൂടാത്തതാണ് മറ്റുചില സ്ഥലങ്ങളിൽ പ്രതിസന്ധിയായത്. മേയ് മുതൽ ഇവ മൂടാൻ ജല അതോറിറ്റിക്കു നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് ദേശീയ പാത അധികൃതർ ഇന്നലെ നടപടി സ്വീകരിച്ചത്. ജില്ലയിലെ റോഡു തകർച്ച വ്യക്തമാക്കിയ മലയാള മനോരമ വാർത്തെയത്തുടർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോടു വിശദീകരണം തേടിയിരുന്നു. അറ്റകുറ്റപ്പണികൾ തുടരുകയാണെന്ന് ദേശീയ പാത അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com