ADVERTISEMENT

പുറമേരി∙ സഹകാരിയും കോൺഗ്രസ് നേതാവുമായ മരക്കാട്ടേരി ദാമോദരന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ. സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്ന മരക്കാട്ടേരി കെ.ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ് കോൺഗ്രസിലെത്തുന്നത്. ഗാന്ധിസം മുറുകെ പിടിച്ച് നിസ്വാർഥരാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി എതിർ പാർട്ടിക്കാരുടേയും അനുകമ്പ പിടിച്ചു പറ്റിയിരുന്നു.

marakkatter2i

മുല്ലപ്പള്ളി രാമചന്ദ്രൻ, അഹമ്മദ് പുന്നക്കൽ പി.പി. ചാത്തു, വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമകളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി ബാബു, കെ.ക ദിനേശൻ, വി.എം. ചന്ദ്രൻ, അച്ചുതൻ പുതിയേടത്ത് സി.വി അജിത്ത്, ടി.കെ. രാഘവൻ, കളത്തിൽ ബാബു, കോട്ടയിൽ രാധാകൃഷ്ണൻ, കണ്ണോത്ത് ദാമോദരൻ ഉൾപ്പെടെ വിവിധ തുറകളിലുള്ളവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സർവകക്ഷി അനുശോചന യോഗത്തിൽ പുറമേറി പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താണ്ടി, കെ.പി ദുൽ ഖിഫിൽ , ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുറഹിമാൻ, കെ.കെ രാജൻ, പി.സി ഷീബ, ടി.പി സീന, ആ വോലം രാധാകൃഷ്ണൻ, എൻ.കെ. രാജഗോപാലൻ, കെ സജീവൻ, കെ മുഹമ്മദ് സാലി, സമീർ ടി കുഞ്ഞിക്കണ്ണൻ, പത്മനാഭൻ വരിക്കോളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com