ADVERTISEMENT

ബേപ്പൂർ ∙ വിദേശരാജ്യങ്ങളിലേക്ക് കടൽ ചെമ്മീൻ കയറ്റുമതി തുടരണമെങ്കിൽ മത്സ്യബന്ധന വലകളിൽ കടലാമകൾക്ക് രക്ഷപ്പെടാനുള്ള ടെഡ്(ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധവുമായി ബോട്ടുടമകൾ. ട്രോളിങ് നിരോധനത്തെ തുടർന്നു വരുമാന മാർഗം ഇല്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സർക്കാർ പുതിയ  നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് ബോട്ടുടമകളെ ആശങ്കപ്പെടുത്തുന്നത്. കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതി 5 വർഷമായി അമേരിക്ക നിർത്തിവച്ചിരിക്കുകയാണ്. ഇതു വാണിജ്യ ചെമ്മീൻ കയറ്റുമതി വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കടലാമ സംരക്ഷണത്തിന് കേന്ദ്രസർക്കാർ നടപടികൾ തുടങ്ങിയത്. കേന്ദ്ര സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ കഴിഞ്ഞ 18ന് സംസ്ഥാനതല ഗുണഭോക്തൃ ശിൽപശാല നടത്തിയിരുന്നു. ട്രോൾ വലകളിൽ ടെഡ് നിർബന്ധമാക്കി ഇന്ത്യൻ മത്സ്യബന്ധന രീതിക്ക് അമേരിക്കൻ സർട്ടിഫിക്കേഷൻ നേടിയെടുത്തു 

കടൽ ചെമ്മീൻ കയറ്റുമതി പുനരാരംഭിക്കുന്നതിനാണ് എംപിഇഡിഎ ശ്രമം. ഇതേ തുടർന്നാണ് വലകളിൽ ടെഡ് ഘടിപ്പിക്കാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിപ്പിക്കുന്നത്. രാജ്യത്തു നിന്നു 35% ചെമ്മീനാണ് അമേരിക്ക വാങ്ങുന്നതെന്നു ബോട്ടുടമകൾ പറയുന്നു. ഇതിൽ 26% ഫാമുകളിൽ ഉൽപാദിപ്പിക്കുന്നവയാണ്. ബാക്കി 9 ശതമാനത്തിൽ 6% മാത്രമാണ് യന്ത്രവൽകൃത ബോട്ടുകാർ പിടിച്ച് എത്തിക്കുന്ന കടൽ ചെമ്മീനുള്ളത്. 3% പരമ്പരാഗത വള്ളക്കാർ പിടിച്ചു കൊണ്ടുവരുന്നതാണ്. ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ ബോട്ടുടമകൾക്കു വലിയ ബാധ്യത വരുത്തി വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണു ആക്ഷേപം. യന്ത്രവൽകൃത ബോട്ടിൽ വലിയ 11 വലകൾ ഉണ്ടാകും. 

ഇവയിൽ എല്ലാം കടലാമ സംരക്ഷണ ഉപകരണം (ടെഡ്) ഘടിപ്പിക്കാൻ 3 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നു ബോട്ടുടമകൾ പറയുന്നു. ചെറിയ ബോട്ടുകളിൽ 5 വലയുണ്ടാകും. ഇവർക്കും ഉപകരണം ഘടിപ്പിക്കാൻ ഒന്നര ലക്ഷം രൂപ കണ്ടെത്തണം. ഇതു സാധ്യമാകില്ലെന്നാണു വാദം. ടെഡ് ഘടിപ്പിച്ചിട്ടില്ലെങ്കിൽ ഭാവിയിൽ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കില്ലെന്ന രീതിയിലാണ് സർക്കാർ നീങ്ങുന്നതെന്നും ഇതിനെതിരെ മുഴുവൻ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഓൾ കേരള ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com