ADVERTISEMENT

വടകര∙ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുറന്നിട്ട ഓടയിൽ ശുചിമുറി മാലിന്യം. കറുത്ത നിറം കലർന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം ഓടയിലൊഴുക്കിയിട്ട് 3 ദിവസം കഴിഞ്ഞു. ഒഴുക്ക് തടസ്സപ്പെട്ട് ഓടയിൽ കെട്ടിക്കിടക്കുകയാണ് മാലിന്യം. പരിസരവാസികളുടെ പ്രതിഷേധം ശക്തമായിട്ടും ഒഴുക്കുന്നവരെ കണ്ടെത്താൻ നടപടിയായില്ല.ടാക്സി സ്റ്റാൻഡ്, പോർട്ടർമാരുടെ വിശ്രമ കേന്ദ്രം, കെഎസ്ആർടിസി ഷെഡ് എന്നിവയ്ക്ക് സമീപത്താണ് ഏറെ പ്രശ്നം. ഇവിടെ മൂക്കു പൊത്താതെ നിൽക്കാനാകില്ല. നാട്ടുകാരും ഡ്രൈവർമാരും പോർട്ടർമാരും വിവരം നഗരസഭയെ അറിയിച്ചെങ്കി‌ലും നടപടിയുണ്ടായില്ല.

നേരത്തേ പലപ്പോഴും ഈ ഭാഗത്ത് ഇതേ രീതിയിൽ മാലിന്യം ഒഴുക്കിയിരുന്നു. അന്നു ചില കെട്ടിടങ്ങൾക്കെതിരെ നഗരസഭ നടപടിയെടുത്തെങ്കിലും വീണ്ടും മാലിന്യം ഒഴുക്കി തുടങ്ങി. ഓടയോട് ചേർന്ന് ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഇതാണ് ദുർഗന്ധം രൂക്ഷമാകാൻ കാരണം.  കഴിഞ്ഞ മാസം പുതിയ ബസ് സ്റ്റാൻഡിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും പരിസരത്ത് ഇതേ രീതിയിൽ മാലിന്യം പൊന്തിയിരുന്നു. മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com