ADVERTISEMENT

തിരുവമ്പാടി∙ രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോട്ടിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടി. യുവതിയടക്കം രണ്ടുപേരെ അറസ്റ്റു ചെയ്തു. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ് (29), കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്.

പിടികൂടിയ എംഡിഎംഎ.
പിടികൂടിയ എംഡിഎംഎ.

തിരുവമ്പാടി എസ്ഐ വി.കെ.റസാക്ക്, എഎസ്ഐമാരായ രജനി, ഷീന, എസ്‌സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്, സുബീഷ്, രജീഷ്, സ്പെഷൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എസ്‌സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

English Summary:

Two Arrested With MDMA in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com