ADVERTISEMENT

കൊടുവള്ളി∙ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയായ  ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാം (48) നെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തി വരികയായിരുന്ന പ്രതി കുറച്ചു നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആന്ധ്രയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്നു പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു കൊടുവള്ളി പൊലീസ് അറിയിച്ചു. 

English Summary:

In a successful operation against drug trafficking, Koduvally Police arrested Gulabhi alias Purayil Naushad Gulam, a Manipur native, with one kilogram of cannabis. The accused, operating a tea shop as a front, allegedly sourced the drugs from Andhra Pradesh. Police are conducting further investigations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com