ADVERTISEMENT

പെരുമണ്ണ∙ വാഹന സംബന്ധമായ തർക്കത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. പെരുമണ്ണ വെള്ളായിക്കോട് സ്വദേശി പത്താറക്കൽ അജ്മൽ റോഷനെ (33) ആണ് രണ്ടുപേർ ചേർന്ന് ആക്രമിച്ചത്. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കാലിനും കൈക്കും പരുക്കേറ്റ അജ്മലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച, പ്രസവം കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ അടുത്തുപോകാൻ വീട്ടിൽ നിന്നും വാഹനത്തിൽ ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അജ്മലിന്റെ മാതാവും മകളും സഹോദരിയും സഹോദരന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ സ്ഥലം വിട്ടിരുന്നു. മാത്തറ കിണാശ്ശേരി സ്വദേശികളുടെ പേരിൽ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

English Summary:

In a shocking incident in Vellayikkode, Kozhikode, a man named Ajmal Roshan was brutally attacked at his home over an alleged vehicle dispute. He sustained injuries and is currently receiving treatment at Kozhikode Medical College Hospital. Police are investigating the incident and searching for the assailants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com