ADVERTISEMENT

കോഴിക്കോട്∙ കുന്ദമംഗലം പൊയ്യയിൽ വയലിൽ ശുചിമുറി മാലിന്യം തള്ളി. കൊട്ടാരം ബസ് സ്റ്റോപ്പിന് സമീപത്തെ വയലിലാണ് മാലിന്യം തള്ളിയത്. ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തുനിന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റോഡിനോട് ചേർന്ന വയലിൽ മാലിന്യം ഒഴുക്കിയത് കണ്ടെത്തിയത്. വാർഡ് മെമ്പർ സജിത ഷാജി കുന്ദമംഗലം പൊലിസീലും ആരോഗ്യ വിഭാഗത്തിലും പരാതി നൽകി. ഇതിന് മുൻപും പൊയ്യയിൽ ജംക്‌ഷനിലെ തോട്ടിൽ രാത്രിയിൽ ശുചിമുറി മാലിന്യം ഒഴുക്കിയിരുന്നു.

English Summary:

An illegal dumping of sewage waste in a field near the Kottaram bus stop in Poyyil, Kunnamangalam has sparked outrage and health concerns. The incident, reported after residents experienced a foul smell, has prompted official complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com