ADVERTISEMENT

കല്ലാച്ചി ∙ സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്കൂട്ടറിടിച്ചു റോഡിലേക്കു തെറിച്ചു വീണു പരുക്കേറ്റയാൾ മരിച്ചു. ചിയ്യൂരിലെ പഴയ പീടികയിൽ മമ്മു (66) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാണിമേൽ പാലത്തിനു സമീപത്തെ വളവിൽ വച്ചു തിരുവോണ ദിനത്തിലായിരുന്നു അപകടം. ഭാര്യ കൂടെയുണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കെഎൻഎമ്മിന്റെയും ചിയ്യൂർ സലഫി മസ്ജിദിന്റെയും തെരുവൻപറമ്പ് സലഫി മസ്ജിദിന്റെയും ഭാരവാഹികളിൽ ഒരാളാണ്. ഭാര്യ: ജമീല. മക്കൾ: ഫസൽ, ഫൗസിയ, ഫസ്ന. മരുമക്കൾ: ആഷിഖ് (വാണിമേൽ), മുസ്തഫ (കടമേരി). സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, അയിശു, ആസ്യ, നഫീസു, ജമീല, സുബൈദ, സൽമ.

English Summary:

A tragic accident claimed the life of 66-year-old Mammu from Cheyyur. He was involved in a scooter collision near Vanimel Bridge and later succumbed to his injuries. This article remembers his life and contributions to the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com