ADVERTISEMENT

പേരാമ്പ്ര ∙ ടൗണിൽ മാലിന്യം കുന്നുകൂടുന്നു. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് റഗുലേറ്റഡ് മാർക്കറ്റിങ് കമ്മിറ്റിയുടെ അധീനതയിലുള്ള മൈതാനത്താണു മാലിന്യം കൂട്ടിയിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യം അവിടെ കൂട്ടിയിട്ടിരുന്നു. എന്നാൽ, ഇന്നലെ രാത്രിയാണു പല സ്ഥലങ്ങളിൽ നിന്നും വാരിയ അഴുകിയ മാലിന്യം വലിയ തോതിൽ ഇവിടെ ഇറക്കിയത്. രൂക്ഷമായ ദുർഗന്ധം കാരണം ആ ഭാഗത്തേക്ക് ആർക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്.

തൊട്ടടുത്ത താമസക്കാർ വീട് പൂട്ടി പോകേണ്ട അവസ്ഥയാണെന്നു പറയുന്നു. മാലിന്യം തെരുവുനായ്ക്കളും കാക്കകളും കൊത്തി വലിച്ച് കിണറുകളിലും മറ്റും ഇടുന്നുണ്ട്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

A mounting garbage crisis is plaguing the town as waste piles up, creating an environmental hazard and raising public health concerns. The situation demands immediate attention from local authorities and the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com