ADVERTISEMENT

എടപ്പാൾ ∙ ജലജീവൻ പദ്ധതിക്കായി പൊളിച്ചിട്ട ഗ്രാമീണ റോഡുകൾ ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ല. വിവിധ പഞ്ചായത്തുകളിലായി കോൺക്രീറ്റ് ചെയ്തതും ടാറിങ് നടത്തിയതുമായ നൂറുകണക്കിന് റോഡുകൾ ആണ് ഒരു വശം പൊളിച്ച് ചാൽ കീറി പൈപ്പിട്ടത്. ചിലയിടങ്ങളിൽ ഇരുവശങ്ങളിലും ചാൽ കീറിയിട്ടുണ്ട്. ഇവയെല്ലാം ഉടൻ പൂർവ സ്ഥിതിയിൽ ആക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഏതാനും റോഡുകൾ മാത്രമാണ് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയത്. 

മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാത്ത മറ്റു തകർന്ന റോഡുകളിലൂടെ ദുരിത യാത്ര നടത്തേണ്ട അവസ്ഥയാണ്. കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയുന്നില്ല. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഴിയിൽ അകപ്പെടുന്നത് പതിവായി. ഇവ നന്നാക്കാൻ കരാർ നൽകിയിട്ടുണ്ടെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ മൂലം ജോലികൾ നടത്താൻ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കനത്ത മഴയിൽ മണ്ണ് ഒലിച്ചു പോയി രൂപപ്പെട്ട ഗർത്തങ്ങളിൽ വീണ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com