ADVERTISEMENT

മൂന്നിയൂർ ∙ പഞ്ചായത്തിലെ ജലനിധി പദ്ധതിയിൽനിന്നുള്ള ജലവിതരണം അടുത്ത മാസം ആദ്യവാരം തുടങ്ങും. പഞ്ചായത്തിലെ 5480 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുദ്ധജലം ലഭ്യമാകുക. 5600 കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്നതിനായി 29.67 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്. കുണ്ടംകടവിലാണ് പദ്ധതിക്കായി കിണർ നിർമിച്ചത്.

പാറക്കാവിലെ ശുദ്ധീകരണ പ്ലാന്റിൽനിന്ന് പാറക്കാവിലെയും ചേളാരിയിലെയും മണ്ണട്ടാംപാറയിലേയും ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യും. 2018ൽ ആരംഭിച്ച പദ്ധതി വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പദ്ധതിക്ക് പൈപ്പിടാനായി റോഡ് കീറിയത് നന്നാക്കാത്തതും വലിയ വിവാദമായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. ഓഫിസ് ഉദ്ഘാടനം പി.അബ്ദുൽ ഹമീദ് എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സുഹറാബി ആധ്യക്ഷ്യം വഹിച്ചു. എസ്എൽഇസി ചെയർമാൻ ഹൈദർ കെ.മൂന്നിയൂർ, സെക്രട്ടറി ഹനീഫ മൂന്നിയൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, എം.എ.അസീസ്, കെ.പി.ബാബു, കെ.മൊയ്തീൻ കുട്ടി, ജാസ്മിൻ മുനീർ, പി.പി.മുനീർ, കുട്ടശ്ശേരി ശരീഫ, പി.അബ്ദുൽ വാഹിദ്, എ.രമണി, സി.പി.സുബൈദ, എൻ.എം.റഫീഖ്, എൻ.എം.അൻവർ സാദത്ത്, പി.പി.അബ്ദുൽ റഷീദ്, രാജൻ ചെരിച്ചിയിൽ, നൗഷാദ് തിരുത്തുമ്മൽ, എം.ഗണേശൻ, പത്തൂർ റംല എന്നിവർ പ്രസംഗിച്ചു.

ജലവിതരണ സമയക്രമം

∙ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ 11 വരെ വാർഡ് 10, 11 (പാറക്കടവ് ഭാഗം), 12, 14, 9, 16 (ചാലിൽ സ്കൂൾ, പുളിശ്ശേരി പ്രതീക്ഷ റോഡ്). രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വാർഡ് 13, 15, 11 (തെക്കേപാടം) വാർഡ് 3, 22 (ചേളാരി - പരപ്പനങ്ങാടി മരാമത്ത് റോഡ്). ചൊവ്വ, വ്യാഴം, ശനി രാവിലെ 7 മുതൽ 11 വരെ വാർഡ് 17, 18, 19 (കൂഫ വെളിമുക്ക് റോഡ് ഒഴികെ) വാർഡ് -7 തലപ്പാറ മുതൽ വെളിമുക്ക് വരെ, വാർഡ് 8 (മുട്ടിച്ചിറ പള്ളി , എംഎച്ച് നഗർ, മണ്ണട്ടാംപാറ റോഡ്), വാർഡ്16 (മുട്ടിച്ചിറ പള്ളി- കളിയാട്ടമുക്ക് മരാമത്ത റോഡ് ), വാർഡ് - 22 (ചേളാരി - പരപ്പനങ്ങാടി മരാമത്ത് റോഡ് ഒഴികെ) വാർഡ് 20, 21 (പാപ്പനൂർ അമ്പലം വരെ) വാർഡ് 7 (വെളിമുക്ക് കൂഫ റോഡ് - പഴയ പഞ്ചായത്ത് പിൻഭാഗം). രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വാർഡ് 1 (ചെട്ടിതൊടി സ്കൂൾ വരെ) വാർഡ് -23 (പാപ്പനൂർ -ആലുങ്ങൽ തയ്യിലക്കടവ് റോഡ് വരെ) വാർഡ് 21 (ആലുങ്ങൽ -പാപ്പനൂർ - മണ്ണട്ടാംപാറ) വാർഡ്‌ - മുട്ടിച്ചിറ പള്ളി, മുട്ടിച്ചിറ ജംക‍്ഷൻ (തലപ്പാറ) വാർഡ് 16, 9 (മുട്ടിച്ചിറ ആലിൻചുവട്), വാർഡ് - 2, 1 (ചെട്ടിതൊടി സ്കൂൾ വരെ). വെള്ളക്കരം സ്ലാബ് അടിസ്ഥാനത്തിൽ റീഡിങ്ങിന് വിധേയമായിട്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com