ADVERTISEMENT

കുറ്റിപ്പുറം ∙ ടെസ്റ്റ്‌ പൈലിങ് റിപ്പോർട്ട് വൈകിയതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന കുമ്പിടി -കുറ്റിപ്പുറം പാലത്തിന്റെ പൈലിങ് ജോലികൾ പുനരാരംഭിച്ചു. നേരത്തേ നടത്തിയ ടെസ്റ്റ്‌ പൈലിങ്ങിന്റെ ഫലം ആഴ്ചകൾ പിന്നിട്ടിട്ടും വരാതായതോടെയാണ് ഏതാനും ദിവസം മുൻപ് നിർമാണ ജോലികൾ പൂർണമായും നിർത്തിവച്ചത്.

പരിശോധനാ ഫലം ലഭിച്ച ശേഷമേ പൈലിങ് ജോലികൾ മുന്നോട്ടുപോകാൻ കഴിയൂ എന്ന സാഹചര്യത്തിലാണ് ജോലികൾ നിലച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അടുത്ത സാഹചര്യത്തിൽ പരിശോധനാഫലം വേഗത്തിൽ എത്തിക്കാൻ നടപടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ അനുകൂല റിപ്പോർട്ട് ലഭിച്ചു. 

പൊന്നാനി കുണ്ടുകടവ് പാലം നിർമാണം തുടങ്ങി

പൊന്നാനി ∙ കുണ്ടുകടവ് പാലത്തിന്റെ നിർമാണം തുടങ്ങി. പൈലിങ് 5 മാസത്തിനകം പൂർത്തിയാക്കും. ഒരു വർഷത്തിനകം പാലം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. പൈലിങ്ങിനുള്ള പ്രാഥമിക പണികളാണ് തുടങ്ങിയത്. അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചില കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

ponnani-bridge
പൊന്നാനി കുണ്ടുകടവ് പാലം നിർമാണം തുടങ്ങിയപ്പോൾ.

പാലത്തിനു തൊട്ടടുത്തുതന്നെ ജല അതോറിറ്റിയുടെ പൈപ്‌ലൈൻ പാലവും നിർമിക്കുന്നുണ്ട്. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പ‍ഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം കുണ്ടുകടവ്–ഗുരുവായൂർ റൂട്ടിലാണ് പണിയുന്നത്. നിലവിലെ പാലം ഏറെ അപകടാവസ്ഥയിലായതിനാലാണ് പുതിയ പാലത്തിനുള്ള പദ്ധതി തയാറാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com