ADVERTISEMENT
വെളിയങ്കോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപൊന്നാനിയിൽ നിർമിക്കുന്ന പുതിയ പാലം കാലവർഷത്തിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനം. ദേശീയപാത 66 കടന്നു പോകുന്ന കാഞ്ഞിരമുക്ക് പുഴയ്ക്കു കുറുകെ നിർമിക്കുന്നതാണ് പാലം. കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിടുന്ന പുതുപൊന്നാനിയിലെ പഴയ പാലത്തിന് സമീപത്താണ് വീതി കൂടിയ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. വെളിയങ്കോ‍ട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് പാലം. പുഴ, കനോലി കനാൽ, കടൽ എന്നിവ സംഗമിക്കുന്ന കാഞ്ഞിരമുക്ക് പുഴയിൽ ഒഴുക്കിന് തടസ്സമില്ലാത്ത രീതിയിലായിരുന്നു പാലത്തിന്റെ തൂണുകൾ നിർമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com