ADVERTISEMENT

കൊണ്ടോട്ടി ∙ വിപണിയിൽ 2 കോടിയോളം രൂപ വില പ്രതീക്ഷിക്കുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രതീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി.കുമാർ (63), തൃശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് ഇന്നലെ വൈകിട്ടോടെ കൊണ്ടോട്ടിയിലെ ലോഡ്ജിൽനിന്നു പിടിയിലായതെന്നും ടി.പി.കുമാർ പത്തനംതിട്ടയിലെ അരുവാപുലം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നുവെന്നും പൊലീസ് അറിയിച്ചു

ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്കു വിൽപന നടത്താനായാണു കൊണ്ടോട്ടിയിൽ എത്തിയതെന്നു പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചു സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിന് ഇവരെ വനംവകുപ്പിനു കൈമാറും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എസ്ഐ ഫാദിൽ റഹ്മാനും ഡാൻസാഫ് സംഘവും ചേർന്നാണു പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com