തോട്ടിൽ മലിനജലം: തണ്ണിത്തുറ നിവാസികൾ ദുരിതത്തിൽ
Mail This Article
×
വെളിയങ്കോട് ∙ തോട്ടിൽ മാലിന്യംതള്ളലും ഉപ്പുവെള്ളം കയറലും മൂലം വെളിയങ്കോട് തണ്ണിത്തുറ നിവാസികൾ ദുരിതത്തിൽ. വെളിയങ്കോട് പഞ്ചായത്തിലെ 15–ാം വാർഡിലുള്ള തണ്ണിത്തുറ തോടാണ് മലിനജലം കെട്ടിക്കിടന്ന് നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിനാണ് വർഷങ്ങൾക്കു മുൻപ് തോട് നിർമിച്ചത്. തോട്ടിൽ മാലിന്യംതള്ളൽ പതിവായതോടെ തോട് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. കൂടാതെ, കടലിൽനിന്ന് ഉപ്പുവെള്ളവും കയറിയതോടെ തോട്ടിലെ ജലം ഇരുണ്ട നിറത്തിലാണ്. കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അംഗം താഹിർ തണ്ണിത്തുറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.