ADVERTISEMENT

താനൂർ ∙ കാറിൽ ഇരുന്ന് എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു യുവാവ് പിടിയിൽ. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയും ചെയ്തു. എടരിക്കോട് കാഞ്ഞിരത്തിങ്ങൽ വീട്ടിൽ ബിജുവാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി മൂച്ചിക്കൽ മഞ്ഞളാംപടി റോഡിൽ കരിമരത്തുവച്ച് കാറിൽ രണ്ടുപേർ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാണ്  പൊലീസ് എത്തിയത്. ബിജുവിനെ 1.05 ഗ്രാം എംഡിഎംഎയുമായി കാറിൽ നിന്ന് പിടികൂടിയത്. നിറമരുതൂർ മുറിവഴിക്കലെ  മിഷാലാണ് (24) പൊലീസിനെ കണ്ട ഉടൻ കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പിടികൂടിയ പ്രതിക്ക് നേരത്തെയും ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.  പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com