ADVERTISEMENT

തിരൂർ ∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇരു സ്ഥാനാർഥികളും രംഗത്തിറങ്ങിയതോടെ പ്രവർത്തകരും ആവേശത്തിലേക്കെത്തി. പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തു നടത്തലും ചെയ്യുന്ന തിരക്കിലാണവർ. ഇന്നലെ തിരൂരിൽ മുസ്‍ലിം ലീഗിന്റെ ലോക്സഭാ നേതൃയോഗം ചേർന്നു. മണ്ഡലം പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്കായി നടത്തിയ യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി.അബ്ദുസ്സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ, പി.എം.എ.സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, പി.അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ.മജീദ്, കുറുക്കോളി മൊയ്തീൻ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് തുടക്കമിടേണ്ടതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു യോഗത്തിൽ നടന്നത്. തുടർന്ന് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനി പുറത്തൂർ മുട്ടനൂരിലെ ഒരു സ്കൂളിലെ പരിപാടിയിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ട് എരമംഗലത്ത് നടന്ന കൺവൻഷനിലും സമദാനി പങ്കെടുത്തു. ഇടതുസ്ഥാനാർഥി കെ.എസ്.ഹംസ ഇന്നലെ പര്യടനം നടത്തിയില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാരെ കണ്ടിരുന്നു. ഇന്ന് 2 സ്ഥാനാർഥികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com