ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിന് അടുത്ത്, ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് 13 മാസത്തിനിടെ രണ്ട് അപകട മരണങ്ങൾ. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനടുത്ത്, പുതിയ ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് താഴ്ചയിലേക്കു വീണാണ് ഇന്നലെ പെരുവള്ളൂർ കരുവാങ്കല്ല് ഉഴുന്നൽ വീട്ടിൽ സജാദ് (25) മരിച്ചത്. കാടപ്പടി കൾചറൽ മൂവ്മെന്റ് നിർവാഹക സമിതി അംഗമാണ് സജാദ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ്. 

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയും തെന്നല വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥനുമായിരുന്ന പുളിയശേരി വിനോദ് കുമാർ (48) യൂണിവേഴ്സിറ്റി ബസ് സ്റ്റോപ് പരിസരത്ത്, മണ്ണെടുത്ത താഴ്ചയിലേക്കു വീണുമരിക്കുകയായിരുന്നു. ഇന്നലെ കലുങ്കിനടുത്ത റോഡിൽനിന്നാണ് സജാദ് ബൈക്ക് സഹിതം  8 മീറ്ററിലേറെ താഴ്ചയിലേക്കു വീണത്.  ബാരിക്കേഡ് ഇല്ലാത്തതിനാൽ ബൈക്ക് താഴെ വീണെന്നാണ് കരുതുന്നത്.‌

അപകടത്തിൽപെട്ട സജാദ് ആരുടെയും ശ്രദ്ധയിൽപെടാതെ 2 മണിക്കൂറെങ്കിലും കിടന്നുവെന്നു കരുതുന്നു. ഇവിടെനിന്ന് 250 മീറ്റർ അകലെയാണ്  2023 ഫെബ്രുവരി 17ന് വിനോദ് കുമാറിന്റെ മരണത്തിന് ഇടയാക്കിയ ഇടം. പാതയോരത്ത് ബാരിക്കേഡ് ഇല്ലാത്ത സ്ഥലത്തുനിന്ന് വിനോദ് കുമാർ കുഴിയിലേക്കു വീഴുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com