ADVERTISEMENT

കുറ്റിപ്പുറം∙ മതനിരപേക്ഷ കാഴ്ചപ്പാടുമായി കോൺഗ്രസിനു മുന്നോട്ടുപോകാൻ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് പത്മജ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതിലൂടെ കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതിൽ ഇടതുപക്ഷത്തിന് ആവേശം ഉണ്ടാകാത്തതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊന്നാനി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമായ കോൺഗ്രസ് നിലനിൽക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹം. ‌

വർഗീയവാദികൾക്ക്  ഒരിക്കലും വിശ്വാസികളാവാൻ കഴിയില്ല. വിശ്വാസികൾക്ക് വർഗീയവാദികൾ ആകാനും. രാമക്ഷേത്രത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രധാനമന്ത്രിയുടെ കൂടെ സൽക്കാരത്തിൽ പങ്കെടുത്ത എം.കെ.പ്രേമചന്ദ്രനെ പിന്തുണച്ച കെ.മുരളീധരൻ ഭാവിയിൽ ബിജെപിയിലേക്കു പോകാൻ സാധ്യതയുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ കടന്നാക്രമിക്കാനാണ് പലരുടെയും ശ്രമം. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു വിടാൻ മുഖ്യമന്ത്രി അനുവാദം നൽകിയതിലൂടെ എൽ‍ഡിഎഫിനെതിരെയുള്ള പ്രധാന കടന്നാക്രമണവും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി അധ്യക്ഷനായി. മന്ത്രി വി.അബ്ദുറഹ്മാൻ, കെ.ടി.ജലീൽ, പി.നന്ദകുമാർ, എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ, പി.ശ്രീരാമകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കെ.ഗുരുക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com