ADVERTISEMENT

തേഞ്ഞിപ്പലം ∙ കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ 129 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തി‍ൽ പള്ളിക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. വെണ്ണായൂർ സ്കൂളിലാണ് ആദ്യമെത്തിയത്. തുടർന്ന് പുത്തൂർ പള്ളിക്കൽ വിപികെ എംഎംഎച്ച്എസ്എസ്, കൂനൂൾമാട് എഎംഎൽപിഎസ്, പള്ളിക്കൽ എഎംയുപിഎസ് എന്നിവിടങ്ങളിലും ജാഗ്രതാ നി‍ർദേശം നൽകി. ബാക്കി സ്കൂളുകളിലും ഉടൻ പരിശോധന നടത്തും. ഒടുവിൽ 10 പേർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. അവരിൽ 4 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചതാണ്. അവരുടെയും നില സാരമുള്ളതല്ലെന്ന് അധികൃതർ പറഞ്ഞു. വെണ്ണായൂർ സ്കൂളിലെ അധ്യാപകർ കുട്ടികളെ വീടുകളിൽ സന്ദർശിച്ച് നിർദേശം നൽകുന്നുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയെയും സ്കൂൾ അധികൃതർ സന്ദർശിച്ചു. പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ എല്ലാ മേഖലകളിലും ആരോഗ്യ സുരക്ഷാ നടപടി കർക്കശനമാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. മെഡിക്കൽ ഓഫിസർ ഡോ. എസ്.സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.വി.ഷീബ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സഹ്യ, സഹല, സുകന്യ, അജിത കുമാരി എന്നിവരും ആശാ പ്രവർത്തകരും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com