ADVERTISEMENT

നിലമ്പൂർ ∙ മമ്പാട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 21 വയസ്സുള്ള ഒഡീഷ സ്വദേശിക്കു മലേറിയ സ്ഥിരീകരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കരുളായിയിൽ 67 വയസ്സുകാരനു കോവിഡ് സ്ഥിരീകരിച്ചു. നിലമ്പൂർ നഗരസഭയിൽ 9 പേർ മഞ്ഞപ്പിത്തത്തിനു ചികിത്സ തേടി. മഞ്ഞപ്പിത്തം ബാധിച്ചു 3 ദിവസം മുൻപ് അധ്യാപകൻ മരിച്ചിരുന്നു. 15 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 20 പേർക്കു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി ബാധിതർക്കു ജില്ലാ ആശുപത്രിയിൽ 20 കിടക്കകളുള്ള പ്രത്യേക വാർഡ് സജ്ജീകരിച്ചു. അതേസമയം, ദിവസേന ശരാശരി 400 പനിബാധിതർ ഒപിയിൽ ചികിത്സ തേടുന്നുണ്ട്. ചുങ്കത്തറ സിഎച്ച്സി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പനിബാധിതരുടെ തിരക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com