ADVERTISEMENT

തിരൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടർ അടഞ്ഞുകിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ട്രെയിൻ വരുന്ന സമയവും കയറേണ്ട ബോഗികൾ നിൽക്കുന്ന സ്ഥലവും മനസ്സിലാക്കാൻ യാത്രക്കാർ ബുദ്ധിമുട്ടി. സ്റ്റേഷനിലെ പ്രധാന കവാടത്തിൽ പ്രവർത്തിച്ചിരുന്ന ഇൻഫർമേഷൻ കൗണ്ടർ അമൃത് ഭാരത് പദ്ധതി വഴിയുള്ള പ്രവൃത്തികൾ തുടങ്ങിയതോടെയാണ് അടച്ചിട്ടത്.     

ടിക്കറ്റ് കൗണ്ടറിൽ കയറി ചോദിച്ചും സ്റ്റേഷനിലെ മറ്റു യാത്രക്കാരോടും ചായ വിൽക്കുന്ന കടകളിലുള്ളവരോട് അന്വേഷിച്ചുമാണ് യാത്രക്കാർ ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ട്രെയിൻ വൈകിയാൽ അതു മനസ്സിലാക്കാനും പ്രയാസമാണ്. ടിക്കറ്റ് കൗണ്ടറിൽ തിരക്കുള്ള സമയമാണെങ്കിൽ അവിടെ ചോദിക്കാനുള്ള അവസരവും കിട്ടാറില്ല. രാത്രിയാണ് ഇത് യാത്രക്കാരെ കൂടുതലായി ബാധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com