ADVERTISEMENT

മലപ്പുറം ∙ ഇന്നലെയും ജില്ലയിൽ പരക്കെ മഴ പെയ്തു. എടക്കരയിൽ ചാലിയാറിന്റെ കൈവഴികളായ പുന്നപ്പുഴയും കലക്കൻ പുഴയും കരകവിഞ്ഞു 10 വീടുകൾ വെള്ളത്തിലായി. മുപ്പിനിപ്പാലവും വെള്ളത്തിലായി. ചട്ടിപ്പറമ്പിൽ തെക്കുംകുളമ്പ്–പഴമള്ളൂർ റോഡിലേക്കു മണ്ണിടിഞ്ഞു വീണു മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പിന്നീടു മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 10 വീടുകൾ ഭാഗികമായി നശിച്ചു.

നിലമ്പൂർ, തിരൂർ താലൂക്കുകളിൽ 3 വീടുകളും പെരിന്തൽമണ്ണ താലൂക്കിൽ 2 വീടുകളും പൊന്നാനിയിലും ഏറനാട്ടിലും ഓരോ വീടുകളുമാണു തകർന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്നു ജില്ലയിൽ മഞ്ഞ അലർട്ടാണ്. അതേസമയം, കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് സംവിധാനമനുസരിച്ച് ഇന്നലെ ഉച്ചവരെയുള്ള ജലനിരപ്പ് പ്രകാരം, ചാലിയാറിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പ് ഉയരുകയും ഭാരതപ്പുഴയിൽ മാറ്റമില്ലാതെ തുടരുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com