ADVERTISEMENT

കോട്ടയ്ക്കൽ ∙ രണ്ടാഴ്ച നീണ്ട ആയുർവേദ ചികിത്സയ്ക്കു ശേഷം നാളെ ജന്മദിനം ആഘോഷിക്കാനായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നാട്ടിലേക്കു മടങ്ങി. ഇന്നലെ ഉച്ചയ്ക്കുശേഷം 2.15നാണു കോട്ടയ്ക്കൽ ആര്യവൈദ്യശാല വിട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉച്ചയ്ക്കുശേഷം 3.30നു പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്കു പോയി.

വയനാട്ടിൽ മത്സരിക്കാനെത്തുന്ന പ്രിയങ്കാ ഗാന്ധിക്കു വമ്പൻ ഭൂരിപക്ഷം ഉറപ്പാക്കണമെന്നു മടങ്ങും മുൻപ് ഖർഗെ കോൺഗ്രസ് നേതാക്കളോടു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റ്കൂടി ലഭിച്ചിരുന്നെങ്കിൽ ഭരണം പിടിക്കാമായിരുന്നു. എന്നാൽ, അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളൊക്കെ പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യാസഖ്യം വൈകാതെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.ചികിത്സയിൽ ഖർഗെ പൂർണ സംതൃപ്തി അറിയിച്ചതായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. 

ചികിത്സ കഴിഞ്ഞ് മടങ്ങുന്ന ഖർഗെയ്ക്കു സ്നേഹോപഹാരമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ നെറ്റിപ്പട്ടം കൈമാറി. കോൺഗ്രസ് നേതാക്കളായ എം.കെ.രാഘവൻ എംപി, എ.പി.അനിൽകുമാർ എംഎൽഎ, ജയ്ഹിന്ദ് ടിവി മാനേജിങ് ഡയറക്ടർ ബി.എസ്.ഷിജു, ആര്യവൈദ്യശാലാ സിഇഒ കെ.ഹരികുമാർ, ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാലൻ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ.നിഷാന്ത് നാരായണൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ പ്രീത വാരിയർ എന്നിവരും അദ്ദേഹത്തെ യാത്രയാക്കാനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com