ADVERTISEMENT

പട്ടാമ്പി ∙ എഎസ്ഐ ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം എംഎസ്പിയിലെ എഎസ്ഐ തിരുവനന്തപുരം പൂജപ്പുര അമ്പാടി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ കെ.ജി.ശരത് കൃഷ്ണ (38) ആണു മരിച്ചത്. ഷെ‍ാർണൂർ നിലമ്പൂർ ലൈനിൽ വല്ലപ്പുഴ സ്റ്റേഷനിൽ 23ന് രാത്രി 9.45നാണ് അപകടം. രാജ്യറാണി ട്രെയിനിൽനിന്നു കംപാർട്മെന്റ് മാറിക്കയറാൻ‌ ശ്രമിക്കവേ ട്രാക്കിലേക്കു വീഴുകയായിരുന്നത്രേ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. നാലു ദിവസത്തെ അവധിയെടുത്തു നാട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com