ADVERTISEMENT

പെരിന്തൽമണ്ണ∙ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് മുകളിൽ മരം വീണതുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്‌ടങ്ങൾ. എരവിമംഗലം പാലക്കപറമ്പിൽ സുബ്രഹ്‌മണ്യൻ, സഹോദരൻ വാസുദേവൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണു.  ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് മരം മുറിച്ചു നീക്കിയത്. യൂണിറ്റ് ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, യാസർ എരവിമംഗലം, ഫാറൂഖ് പൂപ്പലം എന്നിവർ നേതൃത്വം നൽകി. 

അങ്ങാടിപ്പുറം പരിയാപുരത്ത് പുതുപ്പറമ്പിൽ ജോർജിന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ.
അങ്ങാടിപ്പുറം പരിയാപുരത്ത് പുതുപ്പറമ്പിൽ ജോർജിന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ.

അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് റോഡിൽ പുതുപ്പറമ്പിൽ ജോർജിന്റെ വീടിന് മുകളിലും മരം വീണു.  വീടിന്റെ പിന്നിലുള്ള ഒട്ടേറെ മരങ്ങൾ കാറ്റിൽ നിലംപൊത്തി. കിണർ ഇടിഞ്ഞു. സമീപത്തെ കുരിശുംമൂട്ടിൽ ജെറീഷിന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പ്ലാവ് പൊട്ടിവീണ് വീടിന്റെ മുൻവശത്തെ ഷീറ്റിലേക്ക് പതിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തകരാറിലായി. അങ്ങാടിപ്പുറം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലം സന്ദർശിച്ചു. നിലമ്പൂർ–ഷൊർണൂർ റെയിൽവേ പാതയിൽ പാളത്തിലേക്ക് മരങ്ങൾ വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. ഇരുചക്ര വാഹനങ്ങൾ അങ്ങാടിപ്പുറത്ത് ബൈപാസ് റോഡായി ഉപയോഗിക്കുന്ന ചാത്തോലിക്കുണ്ട് ഏഴുകണ്ണി പാലം വഴിയുള്ള റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പഴമള്ളൂർ ചെണ്ടക്കോട് കളിവീട്ടിൽ ഗോപിനാഥിന്റെ വീടിന് മുകളിൽ കമുക് വീണ് നാശനഷ്‌ടങ്ങൾ ഉണ്ടായി.

കാറ്റിൽ പഴമള്ളൂർ ചെണ്ടക്കോട് വീടിനു മുകളിൽവീണ മരം വെട്ടിമാറ്റുന്ന വൈറ്റ് ഗാർഡ് പ്രവർത്തകർ.
കാറ്റിൽ പഴമള്ളൂർ ചെണ്ടക്കോട് വീടിനു മുകളിൽവീണ മരം വെട്ടിമാറ്റുന്ന വൈറ്റ് ഗാർഡ് പ്രവർത്തകർ.

കൊളത്തൂർ∙ ഇന്നലെ ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ പഴമള്ളൂർ ചെണ്ടക്കോട് കട്ടുപ്പാറ ഭാഗങ്ങളിൽ വ്യാപക നാശനഷ്‌ടം. മൂലാംകുഴിയിൽ അബ്‌ദുറഹ്‌മാൻ, മുല്ലപ്പള്ളി ഉസ്‌മാൻ, മുല്ലപ്പള്ളി അബു, സിറാജ് ചുള്ളിയിൽ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. കുറുവ മേഖല വൈറ്റ് ഗാർഡ് പ്രവർത്തകരാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. വൈറ്റ് ഗാർഡ് കോ–ഓർഡിനേറ്റർ ഷറഫുദ്ദീൻ പഴമള്ളൂർ, ക്യാപ്റ്റൻ മുസ്‌തഫ മീനാർകുഴി, സൽമാൻ കുറുവ, ഹാരിസ് നാനാട്ടിൽ, അനസ് കോട്ടോല തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com