ADVERTISEMENT

തിരുനാവായ ∙ കർക്കടക വാവിനോടനുബന്ധിച്ച്, ആളുകൾ വരി നിൽക്കുന്ന ഭാഗത്തും ക്ഷേത്രത്തിന്റെ ചുറ്റിലുമായി അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. വിവിധ ഡിപ്പോകളിൽ നിന്നു തിരുനാവായയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. പരിസരത്തെ റോഡുകളിലെ കുഴികളെല്ലാം അടയ്ക്കുമെന്ന് ഇന്നലെ വിവിധ വകുപ്പുകൾ ചേർന്നുള്ള അവലോകന യോഗത്തിൽ മരാമത്ത് വിഭാഗവും അറിയിച്ചു. 

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുമെന്ന് തിരുനാവായ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. അന്ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കർശന പരിശോധന നടത്തും. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഇവിടെ മാലിന്യം നീക്കാനുള്ള സംവിധാനവും ഒരുക്കും. വിശ്വാസികൾക്ക് ബലി തർപ്പണത്തിനു ശേഷം ക്ഷേത്രത്തിൽ കയറി തിലഹോമം, സായൂജ്യ പൂജ എന്നിവ നടത്താനുള്ള സൗകര്യം ദേവസ്വം തയാറാക്കും. ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്നവർക്ക് കോയമ്പത്തൂർ ഭക്തജന സമിതി പ്രഭാത ഭക്ഷണവും നൽകും.

ഇന്നലെ നടന്ന യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കെ.പരമേശ്വരൻ ആധ്യക്ഷ്യം വഹിച്ചു. തിരുനാവായ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ.ടി.മുസ്തഫ, തിരൂർ തഹസിൽദാർ പി.ഷീജ, ഡിവൈഎസ്പി കെ.എം.ബിജു, ഇൻസ്പെക്ടർ കെ.ജെ.ജിനീഷ്, ദേവസ്വം ബോർഡ് പ്രതിനിധി പി.ടി.സുഷാകുമാരി, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റ‍ർ എ.ആതിര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com