ADVERTISEMENT

പുളിക്കൽ ∙ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ കൂടുതൽ രോഗബാധിതരുള്ള 4 വാർഡുകളെ 20 ക്ലസ്റ്ററുകളാക്കി തിരിച്ചു സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി. അരൂർ എഎംയുപി സ്കൂൾ 29 വരെ അടച്ചു. അരൂർ മേഖലയിലാണു കൂടുതൽ രോഗബാധിതർ.പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇവരിൽ 59 പേർ അരൂർ എഎംയുപി സ്കൂളിലെ വിദ്യാർഥികളാണ്. 

ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, ആശാ പ്രവർത്തകർ, പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങി 60 പേരാണ് ഓരോ സ്ക്വാഡിലും ഉള്ളത്. ഇത്തരത്തിൽ 20 സംഘങ്ങൾ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ച്, ക്ലോറിനേഷൻ, ബോധവൽക്കരണം തുടങ്ങിയവയ്ക്കു നേതൃത്വം നൽകുന്നുണ്ട്.ഇന്നലെ അരൂർ സ്കൂളിൽ യോഗം ചേർന്ന്, പ്രതിരോധ പ്രവർത്തനങ്ങൾക്കു രൂപം നൽകി.

ബ്ലോക്ക് മെഡിക്കൽ ഓഫിസർ യു.ബാബു, ഹെൽത്ത് സൂപ്പർവൈസർ പി.കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.നിധീഷ്, ജോബി അഗസ്റ്റിൻ, യു.നാഫിയ, ഹനാൻ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി രജനിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com