ADVERTISEMENT

അധ്യാപക ഒഴിവ് 
∙ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, അറബിക്, കൊമേഴ്സ് അധ്യാപക ഒഴിവുകൾ. ജൂനിയർ അധ്യാപകരുടെ കൂടിക്കാഴ്ച 30ന് 10.30ന് സ്കൂളിൽ. 

∙ ചേളാരി ജിവിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപക നിയമനത്തിന് അഭിമുഖം ഓഗസ്റ്റ് 1ന് 10ന്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് സഹിതം എത്തണം.

∙ ചെ‌ട്ടിയാൻകിണർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം 30ന് 10ന്.

∙ താനൂർ ഗവ.റീജിനൽ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യാളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29ന് 11ന്. 

∙ ഓമാനൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന്. 7907205585.

∙ ആനക്കയം കെപിപിഎം ട്രെയിനിങ് കോളജിൽ കൊമേഴ്സ്, ഗണിത അധ്യാപക ഒഴിവുണ്ട്. 30ന് മുൻപ് അപേക്ഷിക്കണം. 9562357990.

∙ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയർ), ഇക്കണോമിക്‌സ് (ജൂനിയർ) ഒഴിവിലേക്കുള്ള അഭിമുഖം 29ന് ഉച്ചയ്ക്ക് 2ന്

അഭിമുഖം
∙ നിലമ്പൂർ ഐസിഡിഎസ് പ്രോജക്ടിൽ ചാലിയാർ പഞ്ചായത്തിൽ അങ്കണവാടി വർക്കർ നിയമനത്തിന് 2012, 2020 വർഷങ്ങളിൽ അപേക്ഷ  നൽകിയവർക്ക് അഭിമുഖം ഇന്നും 29,30 തീയതികളിലും പഞ്ചായത്ത് ഓഫിസിൽ നടത്തും.  04931 221516.

സീറ്റൊഴിവ്
∙ വട്ടംകുളം ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ബിഎസ്‍സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തുന്നു. 0494–2689655.

∙ പെരിന്തൽമണ്ണ ഐഎസ്എസ് ബിഎഡ് കോളജിൽ പിഎച്ച് വിഭാഗത്തിൽ സോഷ്യൽ സയൻസ് സീറ്റൊഴിവുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനകം രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണം. 9961903385.

∙ ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എജ്യുക്കേഷൻ കോളജിൽ ബിഎഡ് ഇംഗ്ലിഷിന് കുടുംബി സംഭരണ സീറ്റൊഴിവ്. നാച്വറൽ സയൻസിൽ ലാറ്റിൻ കാത്തലിക്ക്, ആംഗ്ലോ ഇന്ത്യൻ, ധീവര സംവരണ സീറ്റും ഒഴിവുണ്ട്. സോഷ്യൽ സയൻസിൽ കുശവ സംവരണ സീറ്റും ഒഴിവാണ്. മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഓരോ ഭിന്നശേഷി സംവരണ സീറ്റുകളിലും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ 29ന് രാവിലെ 10ന് രേഖകളുമായി കോളജ് ഓഫിസിൽ എത്തണം. ഇല്ലെങ്കിൽ യൂണിവേഴ്സിറ്റി നിയമാനുസരണം ഒഴിവുകൾ നികത്തും. 04832890695. 

∙ മേൽമുറി എംസിടി ട്രെയിനിങ് കോളജിൽ ബിഎഡ് നാച്വറൽ സയൻസിന് എസ്ടി, വിശ്വകർമ വിഭാഗങ്ങളിലും സോഷ്യൽ സ്റ്റഡീസിന് എൽസി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ഇന്നു രാവിലെ 11ന് മു‍ൻപ് എത്തണം. 9447353382.

കോഷൻ ഡിപ്പോസിറ്റ്
∙ തവനൂർ ഗവ.കോളജിൽ പ്രവേശനം 2018–20 വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക തിരിച്ചു നൽകാൻ ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. വിദ്യാ‍ർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം കോളജിൽ എത്തി തുക കൈപ്പറ്റണം. 

ലോഗോ ക്ഷണിച്ചു
∙ ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 50–ാം വാർഷികാഘോഷത്തിന്റെ ലോഗോയുടെ ഡിസൈൻ ക്ഷണിച്ചു. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 5ന് മുൻപ് ലഭിക്കണം. വാട്സാപ് : 9497345510.

പ്രവേശന പരീക്ഷ നാളെ
മലപ്പുറം ∙ സീതി സാഹിബ് ലൈബ്രറി സെന്റർ ഫോർ ഡവലപ്മെന്റൽ സ്റ്റഡീസ് ആൻഡ് റിസർചിന്റെ സാമൂഹികപഠന കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലേക്ക് പ്രവേശന പരീക്ഷയും മുഖാമുഖവും നാളെ. രാവിലെ 8.30ന് മലപ്പുറം എംഎംഇടി ക്യാംപസിൽ നടക്കുമെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും അറിയിച്ചു.

സ്കൂൾ അവധി
കൽപകഞ്ചേരി ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 6-ാം ക്ലാസ് വിദ്യാർഥി സഹലിന്റെ നിര്യാണത്തെ തുടർന്ന് കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ലഹരിവിരുദ്ധ ബോധവൽക്കരണം നാളെ
പുറങ്ങ് ∙ വികാസ് കലാ സാംസ്കാരിക വേദിയുടെ ലഹരിവിരുദ്ധ ബോധവൽക്കരണം നാളെ. മുതിർന്നവരെയും വിദ്യാർഥികളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവൽക്കരണം വൈകിട്ട് 4ന് പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷൻ സിഐ ശശീന്ദ്രൻ മേലെയിൽ ഉദ്ഘാടനം ചെയ്യും.

രാമായണ പാരായണ മത്സരം നാളെ
മങ്കട∙ കൂട്ടിൽ ശിവക്ഷേത്രത്തിൽ  നാളെ രാവിലെ 9ന് രാമായണ പാരായണ മത്സരം സംഘടിപ്പിക്കുന്നു. എൽപി, യുപി,  ഹൈസ്കൂൾ, കോളജ്,  പൊതുവിഭാഗം എന്നിങ്ങനെയാണ് മത്സരം. പ്രശ്നോത്തരി, പ്രഭാഷണം, ചിത്രരചന എന്നിവയുമുണ്ടാകും. 9037634613.

വൈദ്യുതി മുടക്കം
∙ എടപ്പാൾ 110 കെവി സബ്സ്റ്റേഷന് കീഴിൽ 30ന് രാവിലെ 9 മുതൽ 5 വരെ എല്ലാ ഫീഡറുകളിലും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com