ADVERTISEMENT

തേഞ്ഞിപ്പലം ∙ കോഹിനൂരിൽ‍ ദേശീയപാതയുടെ ഭാഗമായി അടിപ്പാത വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ചെയർമാൻ 4ന് 10ന് ചർച്ചയ്ക്ക് എത്തും.ജില്ലാ വികസനസമിതി യോഗത്തി‍ൽ പി.അബ്ദുൽ ഹമീദ് എംഎൽഎ ശ്രദ്ധ ക്ഷണിച്ചതിനെ തുടർന്ന് എഡിഎം എൻ.എം.മെഹറലി അറിയിച്ചതാണ് ഇക്കാര്യം. കലക്ടറേറ്റിലാണ് ചർച്ചയ്ക്ക് സജ്ജീകരണം.കോഹിനൂരിൽ അടിപ്പാത വേണമെന്ന ആവശ്യത്തിൽ അതോറിറ്റി തീരുമാനത്തിന് ഹൈക്കോടതി അനുവദിച്ച നാലാഴ്ച സമയ പരിധി അടുത്താഴ്ച തീരുകയാണ്.

എൻഎച്ച് അതോറിറ്റി ചെയർമാൻ പരാതിക്കാരെ കേൾക്കണമെന്നും ആവശ്യമെങ്കി‍ൽ പരിശോധനയ്ക്ക് സമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.അതേസമയം, കോഹിനൂരിൽ ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒരുവശത്തെ സർവീസ് റോഡ് നിർമാണം മിക്കയിടത്തും അന്തിമ ഘട്ടത്തിലെത്തി.ആറുവരിപ്പാത നിർമാണവും അതിവേഗം പുരോഗമിക്കുന്നു. അതു കൂടി കഴിഞ്ഞാൽ കോഹിനൂർ രണ്ടായി വിഭജിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com