ADVERTISEMENT

മലപ്പുറം∙ മതസൗഹാർദത്തിന്റെ രുചിക്കൂട്ടുകളുമായി തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ ഓണസമ്മാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തേടിയെത്തി. മലബാറിലെ നൂറുകണക്കിനു ക്ഷേത്രങ്ങളിലെ തന്ത്രിയാണ് ഇദ്ദേഹം.ഓണക്കോടിയും ശർക്കരവരട്ടിയും പായസവും ഉണ്ണിയപ്പവുമായി പാണക്കാട്ടെത്തിയ തന്ത്രിയുടെ പ്രതിനിധികൾ തങ്ങൾക്കു സമ്മാനം നൽകി ഓണസന്ദേശം കൈമാറി. ആശംസാകുറിപ്പിനൊപ്പം സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായി ഒലിവ് മരത്തൈയും തന്ത്രിയുടെ ഓണസമ്മാനമായുണ്ടായിരുന്നു.

തന്ത്രിയുടെ നേതൃത്വത്തിലുള്ള വിവിധ ക്ഷേത്രങ്ങളുടെ നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും പാണക്കാട് കുടുംബവും പി.കെ.കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളും നിർലോഭമായ പിന്തുണ നൽകിയിരുന്നു. ക്ഷേത്രപുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ തങ്ങളും നേതാക്കളും പങ്കെടുക്കുകയും ചെയ്തു. തന്ത്രിയുടെ പ്രതിനിധികളായി തലയൂർ വിനയരാജൻ മൂസത്, ഗോപിനാഥ്, ബാലകൃഷ്ണൻ നായർ, ദിലീപ് എന്നിവരാണു പാണക്കാട്ടെത്തിയത്. ലീഗ് നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, അഷ്‌റഫ്‌ കോക്കൂർ, പി.എ. ജബ്ബാർ ഹാജി, പി.വി.അഹമ്മദ് സാജു തുടങ്ങിയവർ പങ്കെടുത്തു. ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെയും സംഘം സന്ദർശിച്ചു

English Summary:

A heartwarming gesture of unity unfolded in Kerala as a revered Hindu priest, Thanthri Thekkedath Tharannallur Padmanabhan Unni Namboothirippad, extended Onam greetings to Muslim leader Panakkad Sadiq Ali Shihab Thangal with symbolic gifts, fostering a message of peace and camaraderie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com