ADVERTISEMENT

വള്ളിക്കുന്ന് ∙ വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി.  വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി ഇലയ്ക്കു മുൻപിലിരുന്നു. പിന്നാലെ മറ്റുള്ളവരും എത്തി.

ക്ഷേത്ര ജീവനക്കാരി കെ.ടി.സതീദേവിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. ക്ഷേത്രത്തിലെ അന്തേവാസികളായ കുരങ്ങൻമാരെ സദ്യ ഊട്ടിയ ശേഷം മാത്രമേ ഓണസദ്യ കഴിക്കാവൂ എന്നാണ് നാടിന്റെ വിശ്വാസം. ഉത്രാടദിന ചടങ്ങുകളുടെ ഭാഗമായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സംഗമേഷ് വർമ, മേൽശാന്തി നന്ദേഷ് നമ്പൂതിരി, ക്ഷേത്ര ഉത്സവ കമ്മിറ്റി സെക്രട്ടറി എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ അയ്യപ്പ സ്വാമിക്ക് കാഴ്ചക്കുല സമർപ്പിച്ചു. 

English Summary:

In a heartwarming display of tradition, the staff of Niramakaithakkotta Temple in Vallikunnu served a delicious Onam feast (Sadhya) to the resident monkeys before anyone else, honoring the local belief that the monkeys should dine first.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com