ADVERTISEMENT

തേഞ്ഞിപ്പലം ∙ കോഹിനൂരിൽ അടിപ്പാതാ ആവശ്യം നിരാകരിച്ച് ആറുവരിപ്പാതയുടെ ഒരു ഭാഗം ടാറിട്ടു. അരികെ ഏതാനും ഭാഗത്ത് കോൺക്രീറ്റിങ്ങും പൂർത്തിയായി.ബാക്കിഭാഗങ്ങളിൽ പാതയൊരുക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് മണ്ണെത്തിക്കലും തകൃതി. പ്രദേശത്ത് പ്രധാനമായും ആറുവരിപ്പാത കോഹിനൂരിലാണ് പൂർത്തിയാക്കാനുള്ളത്.

അടുത്ത മാസം ആറുവരിപ്പാത ഗതാഗതത്തിന് തുറക്കാ‍ൻ പാകത്തിൽ പണികൾ വേഗത്തിലാക്കിയ കാഴ്ചയാണ് ഇപ്പോൾ. കോഹിനൂർ പ്രധാന ജംക്‌ഷൻ ആയിട്ടും അടിപ്പാത പരിഗണിക്കാതെ അധികാരികൾ ‘പാലം’ വലിച്ചത് ഇപ്പോൾ വിവാദ വിഷയവുമാണ്. ചിലർ തമ്മിൽ നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും അതേച്ചൊല്ലി കൊമ്പുകോർക്കുന്നത് ഇപ്പോൾ പതിവ് കാഴ്ച. കഴിഞ്ഞ ദിവസം 2 പേർ തമ്മിൽ  വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.  

ചേലേമ്പ്ര കാക്ക‍ഞ്ചേരി വലിയ വളവിൽ യന്ത്ര സഹായത്തോടെ മണ്ണെടുത്ത് താഴ്‌ത്തി കോഴിക്കോട് ദിശയിലേക്ക് സർവീസ് റോഡ് നിർമിക്കുന്നു.
ചേലേമ്പ്ര കാക്ക‍ഞ്ചേരി വലിയ വളവിൽ യന്ത്ര സഹായത്തോടെ മണ്ണെടുത്ത് താഴ്‌ത്തി കോഴിക്കോട് ദിശയിലേക്ക് സർവീസ് റോഡ് നിർമിക്കുന്നു.

അടിപ്പാത നേടിയെടുക്കാൻ പലരും പോരാട്ടത്തിൽ കണ്ണികളായെങ്കിലും കോഹിനൂരിന് അടിപ്പാത വേണ്ടെന്ന കർക്കശ നിലപാടിൽ എൻഎച്ച് അതോറിറ്റി എത്തിയത് തർക്കവിഷയമായി തുടരുകയാണ്. കോഹിനൂർ ജംക്‌ഷൻ മുതൽ യൂണിവേഴ്സിറ്റി മേൽപ്പാലം വരെ കിഴക്ക് വശത്തെ സർവീസ് റോഡ് ഇരു വശങ്ങളിലേക്കും വാഹനങ്ങൾക്ക് പോകാൻ സൗകര്യപ്പെടുത്തി വികസിപ്പിച്ച് വിവാദത്തിന് തടയിടാൻ എൻഎച്ച് അതോറിറ്റി തീരുമാനം എടുത്തിട്ടുണ്ട്.

English Summary:

The construction of a six-lane road at Kohinoor Junction in Thenhipalam is nearing completion, with an expected opening next month. However, the absence of an underpass at the busy junction has sparked controversy and protests from residents concerned about traffic congestion and safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com