ADVERTISEMENT

അധ്യാപക ഒഴിവ് 
∙ പെരിന്തൽമണ്ണ കക്കൂത്ത് ജിഎംഎൽപി സ്‌കൂളിൽ പ്രൈമറി അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് 10.30ന്. 
∙ പത്തപ്പിരിയം ജിയുപി സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ– അറബിക്, പ്രീ പ്രൈമറി ആയ ഇന്റർവ്യൂ 23ന് 11ന്.
∙ കോട്ടയ്ക്കൽ ജിഎംയുപി സ്കൂൾ എൽപി വിഭാഗത്തിലേക്കു താൽക്കാലിക അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് 10ന്.

സീറ്റൊഴിവ് 
∙ പെരിന്തൽമണ്ണ എസ്എൻഡിപി കോളജിൽ എംകോം, എംഎസ്‌ഡബ്ല്യു, എംഎസ്‌സി കെമിസ്‌ട്രി (എസ്‌സി) എന്നിവയിൽ സീറ്റൊഴിവുണ്ട്. 8281683960.

ഹെൽപർ, വർക്കർ
∙ പോത്തുകല്ല് പഞ്ചായത്തിൽ അങ്കണവാടി, ഹെൽപർ, വർക്കർ തസ്തികകളിലേക്ക്  സിലക്‌ഷൻ  ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം  24, 25,26,28 എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
∙ വണ്ടൂർ പഞ്ചായത്തിൽ ശുചിമുറി മാലിന്യം നീക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുള്ള സർവേ 23, 24 തീയതികളിൽ നടക്കും.
∙ പോരൂർ പഞ്ചായത്തിൽ ശുചിമുറി മാലിന്യം നീക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുള്ള സർവേ 24, 25 തീയതികളിൽ നടക്കും.

പിജി സീറ്റൊഴിവ്
പാലേമാട് എസ്‍‍വിപികെ കോളജിൽ എംഎ ഇംഗ്ലിഷ്, എംകോം ഫിനാൻസ്, എംഎസ്‍സി ഫിസിക്സ്, എംഎസ്ഡബ്യു എന്നീ പിജി കോഴ്സുകളിൽ മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്. 8281088274, 9847918213.

സർവേ 25 വരെ
∙ വെളിയങ്കോട് പഞ്ചായത്ത് പരിധിയിലെ ശുചീകരണ തൊഴിലാളികളുടെയും തുറസ്സായ ശൗചാലയം ഉള്ളവരുടെയും സർവേ 25 വരെ നടക്കുന്നുണ്ട്. ഇൗ വിഭാഗത്തിലുള്ളവർ സർവേയുമായി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

യോഗ പരിശീലക
∙ നന്നമ്പ്ര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന പദ്ധതിക്കായി വനിതാ യോഗാ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ ഒക്ടോബർ ഒന്നിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിന് എത്തണം. 9495862317. 

സർവേ ഇന്ന്
∙ നന്നമ്പ്ര പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും വൃത്തിഹീനമായ ശൗചാലയങ്ങളുടെ കണക്കെടുക്കുന്നതിനുമായി ഇന്ന് പഞ്ചായത്ത് ഓഫിസിൽ സർവേ നടത്തും. പഞ്ചായത്ത് പരിധിയിൽപെട്ടവർ സർവേയിൽ പങ്കെടുക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com