ADVERTISEMENT

പുറങ്ങ് ∙ പുതിയതായി നിർമിക്കുന്ന കുണ്ടുകടവ് പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമാണം ആരംഭിച്ചു. കാഞ്ഞിരമുക്ക് പുഴയ്ക്കു കുറുകെ കുണ്ടുകടവിലാണ് പുതിയ പാലം നിർമാണം  പുരോഗമിക്കുന്നത്. പഴയ പാലം അടച്ചിട്ടതോടെ പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അപ്രോച്ച് റ‍ോഡുകളുടെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന്റെ ഇരു വശത്തും 30 മീറ്റർ താഴ്ചയിൽ റോഡ് കട്ട് ചെയ്യേണ്ടി വരുന്നതിലാണ് പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. അടച്ചിട്ട് ഒരുമാസത്തിനുള്ളിൽ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമിക്കുന്നത്.

English Summary:

A new Kundukadavu bridge is being built across the Kanjiramuckal river in Purang, Kerala. With the old bridge closed, construction of approach roads is underway. Traffic is expected to be restored within a month.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com