ADVERTISEMENT

വളാഞ്ചേരി ∙ ബസ് സ്റ്റോപ്പിനു സമീപം ജനങ്ങൾക്ക് ജീവന് ഭീഷണിയായ മരം വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിൽ മർകസ് മൂടാൽ ബസ് സ്റ്റോപ്പിനു സമീപമാണ് അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ചീനിമരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗമാണിവിടം. 

സർവീസ് റോഡുകളുടെയും പ്രധാന പാതയുടെയും നിർമാണം ത്വരിത ഗതിയിൽ നടക്കുന്നുണ്ട്. റോഡിന്റെ നവീകരണത്തിനായി നേരത്തെ ഒട്ടേറെ മരങ്ങൾ ഈ ഭാഗങ്ങളിൽ മുറിച്ചു നീക്കിയിരുന്നുവെങ്കിലും ഇതുമാത്രം നിലനിർത്തി. കാറ്റടിച്ചാൽ മരക്കൊമ്പ് പൊട്ടിവീഴുന്നത് പതിവാണ്. മരച്ചുവട്ടിൽ ബസ് സ്റ്റോപ്പിൽ കുറ്റിപ്പുറം ഭാഗത്തേക്കു ബസ് കയറുന്നവർ ഇവിടെ ഭീതിയോടെയാണ് നിൽക്കുന്നത്. കാർത്തല, മാമ്പാറ ഭാഗങ്ങളിലെ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്.

English Summary:

A massive, aging Indian coral tree near the Markaz Moodal bus stop in Valanchery, India, has residents concerned for public safety. Despite ongoing highway construction and previous tree removals, this hazardous tree remains, jeopardizing the safety of commuters, including students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com