ADVERTISEMENT

മുംബൈ ∙ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയിലെ 80 കിലോമീറ്റർ 26ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഷിർഡിക്കും നാസിക്കിനു സമീപമുളഅള ഭർവീറിനും ഇടയിലുള്ള ഭാഗമാണു തുറക്കുക. 701 കിലോമീറ്റർ പാതയിൽ അവശേഷിക്കുന്ന ഭർവീറിനും താനെയിലെ ഇഗത്പുരിക്കും ഇടയിലെ ഏകദേശം 101 കിലോമീറ്ററിലെ ജോലികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കുകയാണു ലക്ഷ്യം.

നാഗ്പുരിനും ഷിർഡിക്കും ഇടയിലുള്ള 520 കിലോമീറ്റർ പാത കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. പാത പൂർണമായി തുറന്നാൽ നാഗ്പുരിൽ നിന്നു മുംബൈയിലേക്കുള്ള റോഡ് യാത്രാസമയം നിലവിലെ 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയും. സംസ്ഥാനത്തെ 10 ജില്ലകളിലൂടെ കടന്നുപോകുന്ന പാത യാഥാർഥ്യമാകുന്നതോടെ വികസനപ്രതീക്ഷകളും പൂവണിയും.

നാഗ്പുർ, വാർധ, അമരാവതി, വാശിം, ബുൽഡാന, ഔറംഗാബാദ്, ജൽന, അഹമ്മദ്നഗർ, നാസിക്, താനെ എന്നീ  ജില്ലകളിലൂടെയുള്ള റോഡ് ഗതാഗതം സുഗമമാകുന്നതോടെ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 55,000 കോടി രൂപയാണ് നിർമാണച്ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com