ADVERTISEMENT

മുംബൈ ∙ മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാത്രാരീതികളിൽ വലിയമാറ്റം വരുത്തിയിട്ടും സ്വന്തം വാഹനങ്ങളിലേക്ക് ഒതുങ്ങുന്നവരുടെ എണ്ണം കൂടുന്നു. ഇടത്തരക്കാരായ മിക്ക കുടുംബങ്ങളും വാഹനങ്ങൾ സ്വന്തമാക്കുന്നതാണ് ഈ കുതിപ്പിന് കാരണം.

 കഴിഞ്ഞ വർഷത്തെ ഗുഢി പഡ്‌വ ദിനത്തെ അപേക്ഷിച്ച് വാഹന വിൽപനയിൽ വലിയ കുതിപ്പാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.കാറുകളുടെയും എസ്‌യുവികളുടെയും വിൽപനയിലാണ് കുതിച്ചുചാട്ടം ഉണ്ടായത്.

ലോക്കൽ ട്രെയിനുകൾക്കൊപ്പം മെട്രോ സർവീസുകളുടെയും എണ്ണം കൂട്ടുന്നുണ്ടെങ്കിലും സ്വന്തം വാഹനം ആവശ്യമാണെന്ന ചിന്ത നഗരവാസികൾക്കുണ്ട്. വീടുകളിൽ നിന്ന് റെയിൽവേ, മെട്രോ സ്റ്റേഷനുകളിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവരുമേറെ.

ഒറ്റദിവസം; 8,000 റജിസ്ട്രേഷൻ
കഴിഞ്ഞ വർഷത്തെ ഗുഢി പഡ്‌വ ദിനത്തെ അപേക്ഷിച്ച് ഈ വർഷം 31% വർധനയാണ് കാറുകളുടെ വിൽപനയിലുണ്ടായത്. ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കിയവരുടെ എണ്ണത്തിലും 8% വർധനയുണ്ട്.

മുംബൈ നഗരപ്രാന്തപ്രദേശങ്ങളിലെ 4 ആർടിഒകളിലായി 8,000 വാഹനങ്ങളാണ് ചൊവ്വാഴ്ച റജിസ്റ്റർ ചെയ്തത്. വഡാലയിലാണ് ഏറ്റവും കൂടുതൽ റജിസ്ട്രേഷൻ നടന്നത്.

വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പനികൾ
ഗുഢി പഡ്‌വ ദിനത്തിൽ മിക്ക കമ്പനികളും വാഹനങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. പുതുവർഷപ്പിറവിയിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. വാഹനവിൽപനയിലെ കുതിപ്പ് സൂചിപ്പിക്കുന്നത് നഗരവാസികളുടെ സാമ്പത്തിക ഭദ്രതയാണെന്ന അഭിപ്രായവും വിപണി വിദഗ്ധർ പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com