ADVERTISEMENT

മുംബൈ∙ മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം 24 മണിക്കൂറിനു േശഷം ഇന്നലെ വൈകിട്ട് അഞ്ചോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച കനത്ത മഴയിൽ രത്നാഗിരി ജില്ലയിലെ ഖേഡിൽ ദിവാൻഖവാട്ടി തുരങ്കത്തിനു സമീപം കല്ലും മണ്ണും ഇടിഞ്ഞു ട്രാക്കിൽ വീണതോടെയാണ് ഗതാഗതം മുടങ്ങിയത്. പാത പഴയപടി ആക്കിയെങ്കിലും യാത്രാദുരിതം തുടരുകയാണ്. 

കേരളത്തിലേക്കും തിരിച്ചുമുള്ളതടക്കം ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തതോടെ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. വഴിതിരിച്ചുവിട്ട ട്രെയിനുകൾ ചുറ്റിക്കറങ്ങിപ്പോകുന്നതിനാൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ വൈകും. ഒരാഴ്ചയ്ക്കിടെ കൊങ്കൺ പാതയിൽ രണ്ടാം തവണയാണ് ഗതാഗതം മുടങ്ങുന്നത്.  ചൊവ്വാഴ്ച ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

റദ്ദാക്കിയ ട്രെയിനുകൾ
നാളത്തെ തിരുവനന്തപുരം–കുർള എൽടിടി നേത്രാവതി എക്സ്പ്രസ് (16346), 18നുള്ള കൊച്ചുവേളി–കുർള എൽടിടി ഗരീബ് രഥ് എക്സ്പ്രസ് (12202), ഇന്നലത്തെ കുർള എൽടിടി–കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), കുർള എൽടിടി–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), കുർള എൽടിടി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് (12619) എന്നിവ റദ്ദാക്കി.

ഇന്നലത്തെ മുംബൈ സിഎസ്എംടി–മഡ്ഗാവ് വന്ദേഭാരത് (22229), മുംബൈ സിഎസ്എംടി–മഡ്ഗാവ് ജനശതാബ്ദി എക്സ്പ്രസ് (12051), മഡ്ഗാവ്–മുംബൈ സിഎസ്എംടി മണ്ഡോവി എക്സ്പ്രസ് (10104), മുംബൈ സിഎസ്എംടി–മഡ്ഗാവ് മണ്ഡോവി എക്സ്പ്രസ് (10103),

മംഗളൂരു– മുംബൈ സിഎസ്എംടി എക്സ്പ്രസ്, മുംബൈ സിഎസ്എംടി–മംഗളൂരു എക്സ്പ്രസ് (12133), മംഗളൂരു– കുർള എൽടിടി മത്സ്യഗന്ധ എക്സ്പ്രസ് (12620),  ഞായറാഴ്ചത്തെ മുംബൈ സിഎസ്എംടി–മംഗളൂരു എക്സ്പ്രസ് (12133), മുംബൈ സിഎസ്എംടി–കൊങ്കൺ കന്യ എക്സ്പ്രസ് (20111) എന്നിവ റദ്ദാക്കി. 

വഴി തിരിച്ചുവിട്ട ട്രെയിനുകൾ
ഞായറാഴ്ച പുറപ്പെട്ട കുർള എൽടിടി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് (12619), 13ന് പുറപ്പെട്ട നിസാമുദ്ദീൻ–എറണാകുളം എക്സ്പ്രസ് (12284) എന്നിവ കല്യാൺ–പുണെ–മഡ്ഗാവ്–മംഗളൂരു വഴി തിരിച്ചുവിട്ടു. ഞായറാഴ്ചത്തെ കുർള എൽടിടി–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) പുണെ–സോലാപുർ–ഗുണ്ടയ്ക്കൽ–ഷൊർണൂർ വഴി തിരിച്ചുവിട്ടു.

ഞായറാഴ്ചത്തെ തിരുവനന്തപുരം–കുർള എൽടിടി നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617), കൊച്ചുവേളി പോർബന്തർ എക്സ്പ്രസ് (20909), എറണാകുളം–അജ്മീർ എക്സ്പ്രസ് (12977) എന്നിവ മഡ്ഗാവ്–ലോണ്ഡ–പുണെ–പൻവേൽ വഴി തിരിച്ചുവിട്ടു. 

ഞായറാഴ്ചത്തെ പുണെ–എറണാകുളം എക്സ്പ്രസ് (22150), നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432), നിസാമുദ്ദീൻ–എറണാകുളം മംഗള എക്സ്പ്രസ് (12618) എന്നിവ ലോണാവാല–ദൗണ്ഡ്–ഗുണ്ടയ്ക്കൽ–ഷൊർണൂർ വഴി തിരിച്ചുവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com