ADVERTISEMENT

താനെ∙ മുംബൈ നഗരത്തിലെ റെയിൽവേ ടെർമിനസുകളെല്ലാം പരമാവധി ശേഷി പിന്നിട്ടിരിക്കെ താനെയിൽ റെയിൽവേ ടെർമിനസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദീർഘദൂര ട്രെയിനുകൾ സർവീസ് ആരംഭിക്കാനും അവസാനിപ്പിക്കാനും സൗകര്യമുള്ള കേന്ദ്രങ്ങളാണ് റെയിൽവേ െടർമിനസുകൾ.

യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി കൂടുതൽ ട്രെയിനുകൾ വേണം എന്നുള്ള ആവശ്യം നിറവേറ്റാൻ മധ്യ റെയിൽവേക്ക് സാധിക്കുന്നില്ല. മുംബൈ സിഎസ്എംടി, കുർള എൽടിടി ടെർമിനസുകൾ പുതിയ സർവീസ് ആരംഭിക്കാൻ കഴിയാത്തവിധം നിറഞ്ഞുകവിയുന്നു എന്നാണു റെയിൽവേ പറയുന്നത്.

ഇതിനൊരു പരിഹാരമാകും താനെ ടെർമിനസ്. പൻവേലിൽ നിർമിക്കുന്ന പുതിയ ടെർമിനസിലേക്ക് കുർളയിൽ നിന്നുള്ള കേരള ട്രെയിനുകളടക്കം മാറ്റാനുളള സാധ്യതയുണ്ടെന്നാണ് സൂചന. ഇത് മുംബൈ, താനെ മേഖലയിലുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. താനെ, അംബർനാഥ് അടക്കമുള്ള മേഖലകളിൽ നിന്ന് ടാക്സിയോ, ലോക്കൽ ട്രെയിനോ പിടിച്ച് പൻവേലിൽ എത്തേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com