ADVERTISEMENT

മുംബൈ ∙ പശ്ചിമ റെയിൽവേ അടുത്തമാസം ഒന്നുമുതൽ വെസ്റ്റേൺ ലൈനിൽ 12 പുതിയ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. 10 ട്രെയിനുകൾ 12 കോച്ചുകളിൽ നിന്ന് 15 കോച്ചുകളാക്കി ഉയർത്താനും തീരുമാനിച്ചു. ഓഫിസ്‌ സമയങ്ങളിലെ തിരക്കു കുറയ്ക്കാൻ പുതിയ സർവീസുകൾ ഉപകരിക്കും. 

പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ വെസ്റ്റേൺ ലൈനിലെ ആകെ ലോക്കലുകളുടെ എണ്ണം 1,394ൽ നിന്ന് 1,406 ആയി ഉയരും. പുതിയ സർവീസുകളിൽ നാലെണ്ണം ദാദറിൽ നിന്നു വിരാറിലേക്കാണ്. വിരാറിൽ നിന്നും ബോറിവ്‌ലിയിൽ നിന്നും നാലസൊപാരയിൽ നിന്നും ചർച്ച്ഗേറ്റിലേക്ക് ഓരോ സർവീസുകൾ വീതവും തുടങ്ങുന്നുണ്ട്. രണ്ടെണ്ണം ചർച്ച്ഗേറ്റ്– അന്ധേരി പാതയിലാണ്. ചർച്ച്ഗേറ്റ്– ഗോരേഗാവ് പാതയിൽ പുതിയ 3 സർവീസുകളുണ്ടാകും. 

10 ട്രെയിനുകളിലെ കോച്ചുകൾ 12ൽ നിന്ന് 15 ആക്കി ഉയർത്തുന്നതോടെ, വെസ്റ്റേൺ ലൈനിലെ 15 കോച്ചുകളുള്ള ലോക്കൽ സർവീസുകളുടെ എണ്ണം 209 ആകും. കഴിഞ്ഞ നവംബറിൽ വെസ്റ്റേൺ ലൈനിലെ എസി ലോക്കൽ സർവീസുകളുടെ എണ്ണം 79ൽ നിന്ന് 96 ആയി ഉയർത്തിയിരുന്നു. കൂടുതൽ എസി ലോക്കൽ സർവീസുകളും ഉടൻ തുടങ്ങിയേക്കും.

English Summary:

Commuters rejoice! Western Railway is boosting convenience with 12 new local train services on the Western line from next month. The expansion includes routes like Dadar-Virar and Churchgate-Andheri, promising smoother commutes. Additionally, 10 trains will be upgraded to 15 coaches, further enhancing capacity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com