ADVERTISEMENT

മുംബൈ∙ ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയുടെ രണ്ടാനച്ഛൻ അനിൽ മേത്തയെ (65) ഫ്ലാറ്റിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥനായ അനിൽ അനാരോഗ്യത്തെ തുടർന്ന് അസ്വസ്ഥനായിരുന്നെന്നും മരണത്തിന് മുൻപ് മക്കൾ മലൈക, അമൃത എന്നിവരെ ഫോണിൽ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. ആലപ്പുഴ വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ കുടുംബാംഗമായ ജോയ്സ് പോളികാർപ്പാണ് ഭാര്യ. ജോയ്സിന്റെ ആദ്യഭർത്താവ് ദർശൻ അറോറയിലുള്ള മക്കളാണ് മലൈക അറോറ, അമൃത അറോറ എന്നിവർ. കജോൾ, കരീന കപൂർ, അർബാസ് ഖാൻ, അർജുൻ കപൂർ എന്നിവരുൾപ്പെടെ ഒട്ടേറെ താരങ്ങൾ വസതിയിലെത്തി.

English Summary:

Anil Mehta, stepfather to Bollywood actress Malaika Arora and former Merchant Navy officer, passed away after a fall from his Mumbai apartment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com