ADVERTISEMENT

മുംബൈ∙ നാട്ടിലേതിനേക്കാൾ കേമമായി ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മുംബൈ മലയാളി സമൂഹം. മുതിർന്നവർക്കൊപ്പം പുതുതലമുറയും ഓണത്തെ വരവേൽക്കാനുള്ള ഉത്സാഹത്തിലാണ്. മാട്ടുംഗയിലെയും മലയാളികൾ ഏറെയുള്ള മേഖലകളിലെയും കേരള വിഭവങ്ങളുടെ മൊത്തവിപണികൾ ഒാണത്തിരക്കിലേക്ക് നീങ്ങിക്കഴിഞ്ഞു. മലയാളിക്കടകളിലും കായ വറുത്തതും ഉപ്പേരിയും പായസ്സക്കൂട്ടുമെല്ലാം നിറഞ്ഞു. ഇതിനകം പല സംഘടനകളും ഓണാഘോഷം നടത്തിക്കഴിഞ്ഞു. ഓണം കഴിഞ്ഞാലും മറുനാട്ടിലെ ഓണാഘോഷം മായുകയില്ല. അവധിദിനം നോക്കിയാണ് ആഘോഷങ്ങൾ എന്നതിനാൽ, നവംബർ വരെയെങ്കിലും ആഘോഷം നീളും. പൂക്കളമത്സരത്തിനൊപ്പം നാടൻ കളികളും കലാവിരുന്നും സദ്യയുമായാണ് ആഘോഷം. മെയ്ക്കരുത്തുകാട്ടുന്ന വടംവലി മത്സരങ്ങളുമുണ്ട്. 

ഓണക്കോടിയിലുള്ള ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യലും പുതിയ കാലത്തെ ട്രെ‍ൻഡാണ്. കേരള വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ മലയാളി സ്ത്രീകളുടേയും കുട്ടികളുടേയും ചെറിയ തിരക്കുണ്ട്.  ഒട്ടേറെപ്പേർ വസ്ത്രം  ഓൺലൈനിൽ ഓർഡർ ചെയ്യുന്ന രീതിയിലേക്കു മാറി. സദ്യയ്ക്കുള്ള സാധനങ്ങൾ വിൽക്കുന്ന മലയാളിക്കടകളിൽ വരുംദിവസങ്ങളിൽ കച്ചവടം കൂടുതൽ സജീവമാകും. ഹോട്ടലുകളിൽ സദ്യയ്ക്ക് ബുക്കിങ് തുടരുകയാണ്.

പൻവേൽ സ്റ്റേഷനിൽ ഭീമൻ പൂക്കളം
പൻവേൽ∙ കേരളീയ കൾചറൽ സൊസൈറ്റി പൻവേൽ റെയിൽവേ സ്റ്റേഷനിൽ 60 അടി വിസ്തീർണമുള ഓണപ്പൂക്കളം ഒരുക്കുന്നു. നാളെ രാവിലെ 9ന് ഭീമൻ പൂക്കളത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തിരുവോണപ്പുലരിയിൽ രാവിലെ 8.30ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ തിരി തെളിച്ച് പൂക്കളം അനാവരണം ചെയ്യും. 15 മുതൽ 17 വരെ പൂക്കളം കാണാം. ഫോൺ: 9967327424

സീവുഡ്സിൽ 14ന് വമ്പൻ പൂക്കളവും കലാസന്ധ്യയും
നവിമുംബൈ∙ ഓണത്തോട് അനുബന്ധിച്ച് സീവുഡ്സ് മലയാളി സമാജവും നെക്സസ് മാളും കൈകോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.  നെക്സസ് മാളിൽ 14ന് പത്തരയ്ക്ക് ഭീമൻ പൂക്കളം പൊതുജനങ്ങൾക്കായി ഒരുങ്ങും. സമാജത്തിന്റെ  നൂറിൽപരം കലാകാരന്മാരാണ് പൂക്കളമൊരുക്കുന്നത്. 

.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നരിമാൻ പോയിന്റിലെ ആസ്ഥാനമന്ദിരത്തിൽ നടത്തിയ ഓണാഘോഷത്തിൽ നിന്ന്. ബാങ്ക് എംഡിയും സിഇഒയുമായ എ. മണിമേഖല ആഘോഷത്തിനു തിരി തെളിച്ചു.
.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നരിമാൻ പോയിന്റിലെ ആസ്ഥാനമന്ദിരത്തിൽ നടത്തിയ ഓണാഘോഷത്തിൽ നിന്ന്. ബാങ്ക് എംഡിയും സിഇഒയുമായ എ. മണിമേഖല ആഘോഷത്തിനു തിരി തെളിച്ചു.

 അന്ന് വൈകിട്ട് 4.30 മുതൽ 9.30 വരെ കലാപരിപാടികൾ മാളിൽ അരങ്ങേറും.  ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ കഥകളി, തെയ്യം, മാവേലി സന്ദർശനം, ചെണ്ടമേളം, തിരുവാതിര, മോഹിനിയാട്ടം എന്നിവയുണ്ടാവും. ഓണപ്പൊട്ടന്മാർ, പരശുരാമൻ, വാമനൻ തുടങ്ങിയവരുടെ വേഷധാരികളും അണിനിരക്കും.  ഓണത്തെയും കേരള സംസ്കാരത്തെയും ഇതരസംസ്ഥാനക്കാർക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് പരിപാടി. ഫോൺ: 9665982686

English Summary:

Mumbai is gearing up for a grand Onam celebration as the Malayali community prepares to welcome the harvest festival with traditional fervor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com