ADVERTISEMENT

ന്യൂഡൽഹി∙ ഓണപ്പരിപാടികളുടെ തിരക്കിലാണ് ഷാലിമാർ ഗാർഡൻ സോപാനം വനിതാ ചെണ്ട ടീമംഗങ്ങൾ. ഡൽഹിയിലെ കലാ–സാംസ്കാരിക പരിപാടികളിലും ആരാധനാലയങ്ങളിലെ ആഘോഷങ്ങളിലും ശ്രദ്ധേയരാവുകയാണ് ഇവർ. അഞ്ചു വർഷം മുൻപാണ് ഷാലിമാർ ഗാർഡനിലെ ഒരു കൂട്ടം വനിതകൾ ലതാ വിജയന്റെ നേതൃത്വത്തിൽ സോപാനം ടീം രൂപീകരിച്ച് ചെണ്ട പരിശീലനം ആരംഭിക്കുന്നത്. ചെണ്ടമേളത്തോടുള്ള ആരാധനയാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. സർക്കാർ– സ്വകാര്യ ജീവനക്കാരും ബിസിനസുകാരുമുൾപ്പെടെ 14 വനിതകളാണ് സംഘത്തിലുള്ളത്. 

മൂന്നു വർഷമായി ഒട്ടേറെ വേദികളിൽ വനിതാ കൂട്ടായ്മ ചെണ്ട മേളം അവതരിപ്പിച്ചു. ദ്വാരക കലാസമിതി സ്ഥാപകൻ പൂഞ്ഞാർ സന്ദീപാണ് ഇവരുടെ ഗുരു. ഡൽഹിയിൽ ചെണ്ടമേളം അവതരിപ്പിക്കുന്ന ഏക വനിതാ ടീമാണ് ഇതെന്ന് സന്ദീപ് പറയുന്നു. പഞ്ചാരി മേളം, ചെമ്പട മേളം, ശിങ്കാരി മേളം എന്നിവയെല്ലാം അവതരിപ്പിച്ച് വേദികളിൽ ആവേശം പകരുകയാണ് വനിതാ ചെണ്ട സംഘം.

എല്ലാ ഞായറാഴ്ചയും വൈകിട്ട് ഷാലിമാർ ഗാർഡൻ മലയാളി അസോസിയേഷൻ ഓഫിസിലാണ് പരിശീലനം. ഓരോ പരിപാടിക്കും വ്യത്യസ്ത ഡിസൈനിലുള്ള സെറ്റ് സാരികൾ ധരിച്ചാണ് സംഘം മേളം അവതരിപ്പിക്കുന്നത്. പകുതിയോളം പേർക്കു സ്വന്തമായി ചെണ്ടയുണ്ട്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാതെ മേളത്തോടുള്ള അഭിനിവേശം കരുത്താക്കിയാണ് ഇവർ വേദികൾ കീഴടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com